ഈ സീസണിലെ മികച്ച ഐ.പി.എല്‍ ഇലവന്‍

This years IPL Dream XI l based on the performance of players. Includes a list of 11 players. With 7 Indians and 4 foreigners. Also includes 4 standby players based on their performance.

രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവിൽ വാട്സൺന്റെ സെഞ്ചുറി മികവിൽ ചെന്നൈ കപ്പുയർത്തി. സീസണിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ IPL 2018 ടീം തിരഞ്ഞെടുത്താൽ എങ്ങനെയെന്നു പരിശോധിക്കാം.
1. സുനിൽ നരെയ്ൻ മത്സരങ്ങൾ 16, റൺസ് 357, സ്ട്രൈക്ക് റേറ്റ് 189.89ഓൾറൗണ്ടർ സുനിൽ നരെയ്ൻ, കൊൽക്കത്ത പ്ലേയോഫ് മത്സരങ്ങൾക്ക് യോഗ്യത നേടുന്നതിന് മുഖ്യ കാരണക്കാരിൽ ഒരാൾ. ഓപ്പണിങ്ങിൽ വെടിക്കെട്ടും മിഡിൽ ഓവറുകളിൽ ബാറ്സ്മാന്മാരെ വെള്ളം കുടിപ്പിക്കുകയും ചെയ്ത നരേയ്ന് തന്നെയാണ് സീസണിൽ 200 റണ്ണിൽകൂടുതൽ നേടിയവരിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും. ബാറ്റിംഗ് കഴിവിനെക്കുറിച്ചു ആരാധകരും ക്രിക്കറ്റ് പണ്ഡിതന്മാരും സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഈ സീസണിലെ പ്രകടനം പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു.  2014നു ശേഷം നരെയ്ന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനവും ഈ സീസണിൽത്തന്നെ (17 വിക്കറ്റ്).
2. കെ എൽ  രാഹുൽ മത്സരങ്ങൾ 14, റൺസ് 659, ആവറേജ് 54.92 ഇന്ത്യൻ ടീമിന്റെ ഓപ്പണർ സ്ഥാനത്തിന് വെല്ലുവിളിയുയർത്തുന്ന പ്രകടനം. പഞ്ചാബ് ബാറ്റിങ്നിരയിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ച ഏക ബാറ്റ്സ്മാൻ. ഡെൽഹിക്കെതിരെയുള്ള മത്സരത്തിൽ IPL ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി (14 ബോളുകൾ) നേടിയാണ് രാഹുൽ സീസൺ തുടങ്ങിയത്.  പഞ്ചാബിന്റെ മറ്റ് ബാറ്റസ്മാൻമാർ തകർന്നടിഞ്ഞ മൽ സരങ്ങളിലും സമചിത്തതയോടെ ബാറ്റുചെയ്തു രാഹുൽ ടീമിന്റെ രക്ഷകനായി. സീസണിലെ ടോപ് സ്കോറെർമാരുടെ പട്ടികയിൽ മൂന്നാമതാണ് രാഹുൽ. 
3. കെയ്ൻ വില്യംസൺ മത്സരങ്ങൾ 17, റൺസ് 735, ആവറേജ് 52.50ഈ വർഷം ഏറ്റവുമധികം റണ്ണുമായി ഓറഞ്ച് ക്യാപ് ന്യൂസിലാൻഡ് താരത്തിന്റെ തലയിലേക്ക്. മുൻ നായകൻ വാർണറുടെ പകരക്കാരനായി എത്തുമ്പോൾ  വില്യംസനുമേൽ പ്രതീക്ഷകളുടെ സമ്മർദ്ദം ഏറെയായിരുന്നു. സമ്മർദ്ദം അതിജീവിച്ചു വളരെ മികച്ച രീതിയിൽ ടീമിനെ നയിച്ചു മാനേജ്മെന്റിന്റെ വിശ്വാസംകാക്കാൻ വില്യംസണ് സാധിച്ചു. 1ആം വിക്കറ്റിൽ ധവാനുമായുള്ള കൂട്ടുകെട്ടാണ് ഹൈദരാബാദിന് പലപ്പോഴും ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്. മധ്യനിരയുടെ ഫോമില്ലായ്മ മൂലം പലപ്പോഴും കൂടുതൽ പ്രഷർ ഉൾക്കൊള്ളേണ്ടതായി വന്നു. ബുദ്ധിമുട്ടുകളെ അതിജീവിച് 8 അര്ധസെഞ്ചുറിയാണ് വില്യംസൺ നേടിയത് (സീസണിൽ ഏറ്റവുമധികം)
4. ഋഷഭ് പന്ത് 
മത്സരങ്ങൾ 14, റൺസ് 684, സ്ട്രൈക്ക് റേറ്റ് 173.60 പോക്കറ്റ് റോക്കറ്റ്. പേരിനൊത്ത പ്രകടനവുമായി സീസണിലെ എമേർജിങ് പ്ലയെർ അവാർഡ് കരസ്ഥമാക്കിയാണ് ഈ 19കാരൻ ആരാധകരുടെ മനംകവർന്നത്. ധോണിക്കുശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പ്രതിഭാസമാണോ എന്ന് വരുംവർഷങ്ങളിൽ അറിയാം. വെറും കാടനടിയല്ല, 360ഡിഗ്രി ഷോട്ടുകൾ പായിക്കാനുള്ള അസാമാന്യ കഴിവ്. റെക്കോർഡുകൾ പലതാണ് ഈ വർഷം പയ്യൻ സ്വന്തമാക്കിയത് – ഉയർന്ന വ്യക്തിഗത സ്കോർ (128 vs സൺറൈസേഴ്സ്), ഏറ്റവുമധികം സിക്സുകൾ (37), ഏറ്റവുമധികം ഫോറുകൾ (68). 5 അര്ധസെഞ്ചുറികൾകൂടി ഇതിനൊപ്പം ചേർത്തുവായിക്കാം.
5. അമ്പാട്ടി റായിഡു മത്സരങ്ങൾ 16, റൺസ് 602, ആവറേജ് 43ചെന്നൈ ബാറ്റിങ്നിരയിലെ ടോപ് സ്കോറർ (ഓറഞ്ച് ക്യാപിനുവേണ്ടിയുള്ള മത്സരത്തിൽ 4ആമത്). മുംബൈയിൽ നിന്നും കൂടുമാറി എത്തിയത് സാക്ഷാൽ ധോണിയുടെ പാളയത്തിൽ. ഏതു ബാറ്റിംഗ് പൊസിഷനിലും ഇറങ്ങി സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാനുള്ള റായിഡുവിന്റെ കഴിവ് മത്സരങ്ങളുടെ സ്വഭാവമനുസരിച് ഉപയോഗപ്പെടുത്താൻ ചെന്നൈയ്ക്ക് സാധിച്ചു. നിർഭാഗ്യവശാൽ റൺഔട്ടുകൾ വിടാതെ പിന്തുടർന്നത് പ്രകടനങ്ങളുടെ ആയുസ്സ് കുറച്ചു. സീസണിലെ ഉയർന്ന സ്കോർ സൺറൈസേഴ്സിനെതിരെ നേടിയ 100(62) റൺ.
6. എം എസ് ധോണി മത്സരങ്ങൾ 16, റൺസ് 455, ആവറേജ് 75.83ക്യാപ്റ്റൻ കൂൾ തിരിച്ചെത്തിയിരിക്കുന്നു, ഒപ്പം ലോകംകണ്ട ഏറ്റവുംമികച്ച ഫിനിഷറും. വയസൻ പടയെന്ന വിശേഷണവുമായി രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ചെന്നൈ സീസൺ അവസാനിപ്പിച്ചത് 3ആം IPL കിരീടവുമായി. സീസണിന്റെ തുടക്കത്തിൽ മെല്ലെപ്പോക്കിന് പഴികേട്ട താരം പിന്നീട് സമാഹാരരുദ്രനായി മാറുന്നതാണ് കാണാനായത്. ബാംഗ്ലൂരിനെതിരെയുള്ള മത്സരം ഒറ്റയ്ക്ക് ജയിപ്പിച്ചു ധോണി വിമർശകരുടെ വായടപ്പിച്ചു. സീസണിൽ മൊത്തം 3 അർധസെഞ്ചുറിയാണ് ധോണി നേടിയത്.
7. ഹാർദിക് പാണ്ട്യ മത്സരങ്ങൾ 13, റൺസ് 260, വിക്കറ്റ് 18ധോണിയെപ്പോലെ ഹാർദിക്കിന്റെയും  സീസണിന്റെ തുടക്കം മോശമായിരുന്നു. പിന്നീടങ്ങോട്ട് ബാറ്റിങ്ങിലും ബോളിങ്ങിലും വളരെയധികം മെച്ചപ്പെട്ടു. പാണ്ട്യ സഹോദരങ്ങളുടെ പ്രകടനം സീസണിന്റെ രണ്ടാംപകുതിയിൽ മുംബൈയുടെ തിരിച്ചുവരവിന് ഊർജംപകർന്നു. ഇന്ത്യൻ ടീമിലെ ഫാസ്റ്റ് ബോളിങ് ആൾറൗണ്ടറുടെ സ്ഥാനത്തിന് തൽക്കാലം ഇളക്കം തട്ടില്ല എന്ന് സാരം.
8. റഷീദ് ഖാൻ മത്സരങ്ങൾ 17, വിക്കറ്റ് 21, എക്കണോമി 6.73അഫ്ഗാനിസ്ഥാന്റെ ഭാവി ഈ 19കാരന്റെ കൈകളിൽ ഭദ്രം. T20 ക്രിക്കറ്റിലെ No.1 ബൗളർ എന്നാണ് ക്രിക്കറ്റിലെ ദൈവം സച്ചിൻ ടെണ്ടുൽക്കർ റഷീദ് എന്ന പ്രതിഭയെ വിശേഷിപ്പിച്ചത്, ഇതിൽപ്പരം എന്തുവേണം അഫ്ഘാൻ ജനതയ്ക്ക്. സീസണിലെ വിക്കറ്റ്വേട്ടക്കാരിൽ രണ്ടാമതാണ് റാഷിദ് ഖാൻ. റൺവിട്ടുകൊടുക്കുന്നതിൽ പിശുക്കുകാണിക്കുകയും അതേസമയംതന്നെ വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന റഷീദ് അക്ഷരാർഥത്തിൽ ബാറ്സ്മാന്മാരെ വട്ടംകറക്കി. ധോണി,കൊഹ്ലി, ഡിവില്ലിയേഴ്സ്  എന്നീ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ മഹാരഥന്മാർ വരെ റഷിദിന് മുന്നിൽ കീഴടങ്ങി. കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിൽ ടീമിനെ കരകയറ്റിയ ബാറ്റിംഗ് പ്രകടനത്തിലൂടെ ഏവരെയും റഷീദ് അമ്പരപ്പിച്ചു. മറ്റൊരു സുനിൽ നരെയ്ന്റെ പിറവിയാണോയെന്ന് കാത്തിരുന്നു കാണാം.
9. സിദ്ധാർഥ് കൗൾ മത്സരങ്ങൾ 17, വിക്കറ്റ് 21അതിശക്തമായ സൺറൈസേഴ്സ് ബോളിംഗ്നിരയിലെ കണ്ണി. റഷിദിനൊപ്പം വിക്കറ്റ്വേട്ടക്കാരുടെ പട്ടികയിൽ 2ആം സ്ഥാനത്. വളരെ ചെറിയ സ്കോറുകൾ പ്രതിരോധിച്ചു കയ്യടിനേടി. മുംബൈയ്ക്കെതിരെ 23 റൺ വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയതാണ് സീസണിലെ മികച്ച പ്രകടനം. അർഹിച്ച അംഗീകാരമായി അയർലണ്ട് & ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് വിളിയെത്തി.
10. ആൻഡ്രൂ ടൈ മത്സരങ്ങൾ 14, വിക്കറ്റ് 24, ആവറേജ് 18.67ഈ സീസണിലെ പർപ്പിൾ ക്യാപ്പിന്റെ ഉടമ. പഞ്ചാബിനുവേണ്ടി സീസണിലുടനീളം തകർപ്പൻ പ്രകടനം. നിർഭാഗ്യവശാൽ പഞ്ചാബ് നിരയിൽ മറ്റൊരു ബോളറും കൂട്ടായി ഉണ്ടായില്ല. പഞ്ചാബിനെ പ്ലേയോഫിൽ എത്തിക്കാൻ ടൈ-രാഹുൽ കൂട്ടുകെട്ടിന് സാധിച്ചില്ല. IPL ചരിത്രത്തിൽ ഒരു സീസണിൽ 3 തവണ നാലുവിക്കറ് നേട്ടം കരസ്ഥമാക്കിയ റെക്കോർഡ് ഇനി ടൈക്ക് സ്വന്തം. മുംബൈക്കെതിരെ 16 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയത് സീസണിലെ മികച്ച ബോളിങ് പ്രകടനം. 
11. ഉമേഷ് യാദവ് 
മത്സരങ്ങൾ 14, വിക്കറ്റ് 20, ആവറേജ് 20.90ബാംഗ്ലൂർ ബൗളിങ്നിരയിൽ ഫോം കണ്ടെത്തിയ ഏക താരം. പേസും സ്വിങ്ങുമായി പവർപ്ലേയ് ഓവറുകളിൽ അത്യുജ്വല ബോളിംഗ്പ്രകടനമായിരുന്നു ഉമേഷ് കാഴ്ചവച്ചത്. ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമായിരുന്നു കാണാനായത്. സീസണിലെ വിക്കറ്റുവേട്ടക്കാരുടെ പട്ടികയിൽ നാലാംസ്ഥാനവുമായാണ് ഉമേഷ് സീസൺ അവസാനിപ്പിച്ചത്, ബാംഗ്ലൂരിന്റെ ആരാധകർക്ക് ആശ്വസിക്കാനുള്ള വക. പഞ്ചാബിനെതിരെ 23 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 
പ്രത്യേക പരാമർശം
12. ജോസ് ബട്ലർ മത്സരങ്ങൾ 13, റൺസ് 548, ആവറേജ് 54.80
13. ഷെയിൻ വാട്സൺ മത്സരങ്ങൾ 15, റൺസ് 555, ആവറേജ് 39.64, വിക്കറ്റ് 6
14. എ ബി ഡിവില്ലിയേഴ്സ് 
മത്സരങ്ങൾ 12, റൺസ് 480, ആവറേജ് 53.33

LEAVE A REPLY

Please enter your comment!
Please enter your name here