ഐപിഎൽ – പ്ലേയോഫ് യോഗ്യത നേടാൻ ടീമുകളുടെ കസേരകളി.

ഐപിഎൽ പ്ലേയോഫ് സീറ്റുകളിലെ അവശേഷിക്കുന്ന 2 സ്ഥാനങ്ങളിൽ കണ്ണുനട്ട് 5 ടീമുകൾ. കൊൽക്കത്ത, ബാംഗ്ലൂർ, പഞ്ചാബ്, മുബൈ, രാജസ്ഥാൻ എന്നീ ടീമുകളാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്. ഡൽഹിയുടെ സാദ്ധ്യതകൾ നേരത്തെ അസ്തമിച്ചിരുന്നു. 8 കളികൾ മാത്രമാണ് 2018 സീസണിൽ ഇനി ബാക്കിയുള്ളത്.

നിലവിലെ പ്ലേയോഫ്‌ ക്വാളിഫിക്കേഷൻ സാദ്ധ്യതകൾ ഇങ്ങനെയാണ്. 

          രാജസ്ഥാൻ 

കളികൾ – 12, ജയം – 6, തോൽവി – 6, പോയിന്റ് – 12

അവശേഷിക്കുന്ന മത്സരങ്ങൾ – കൊൽക്കത്തയുമായി 16ന്, ബാംഗ്ലൂരുമായി 19ന് 

അവശേഷിക്കുന്ന 2 മത്സരങ്ങളും ജയിച്ചാൽ നേരിട്ട് യോഗ്യത നേടാം. 1 കളി തോറ്റാൽ മറ്റ് ടീമുകൾ ഒരുകളിയെങ്കിലും തോൽക്കുകയും മികച്ച നെറ്റ് റൺ റേറ്റ് നിലനിർത്തുകയും ചെയ്താൽ മാത്രമേ സാധ്യതയുള്ളൂ. 2 കളിയും തോറ്റാൽ മുംബൈ, ബാംഗ്ലൂർ എന്നീ ടീമുകൾ 1 കളിയും പഞ്ചാബ് 2 കളിയും തോറ്റാൽമാത്രം സാധ്യത ഉണ്ട്. എല്ലാ ടീമുകളും 12 പോയിന്റ് നേടുന്ന അവസ്ഥയിൽ നെറ്റ് റൺ റേറ്റ് -0.35 ആയതിനാൽ ക്വാളിഫൈ ചെയ്യാൻ സാധ്യതയില്ല. 

          കൊൽക്കത്ത 

കളികൾ – 12, ജയം – 6, തോൽവി – 6, പോയിന്റ് – 12

അവശേഷിക്കുന്ന മത്സരങ്ങൾ – രാജസ്ഥാനുമായി 15ന്, ഹൈദരാബാദുമായി 19ന് 

രണ്ട് കളികളും ജയിച്ചാൽ നേരിട്ട് യോഗ്യത നേടാം. 1 കളി തോറ്റാൽ മറ്റ് ടീമുകൾ ഒരുകളിയെങ്കിലും തോൽക്കുകയും മികച്ച നെറ്റ് റൺ റേറ്റ് നിലനിർത്തുകയും ചെയ്താൽ മാത്രമേ സാധ്യതയുള്ളൂ. നെറ്റ് റൺ റേറ്റ് -0.189 ആയതിനാൽ 2 കളികളും തോറ്റാൽ ക്വാളിഫൈ ചെയ്യാൻ സാധ്യതയില്ല.

          പഞ്ചാബ്

കളികൾ – 12, ജയം – 6, തോൽവി – 6, പോയിന്റ് – 12

അവശേഷിക്കുന്ന കളികൾ – മുംബൈക്കെതിരെ 16ന്, ചെന്നൈക്കെതിരെ 20ന്

സീസണിന്റെ രണ്ടാം പകുതിയിൽ 6 കളികളിൽ 1 മാത്രമാണ് പഞ്ചാബ് ജയിച്ചത്. ബാക്കിയുള്ള 2 മത്സരങ്ങളും ജയിച്ചാൽ പ്ലേയോഫിലേക്ക് നേരിട്ട് യോഗ്യത നേടാം. അങ്ങനെ വന്നാൽ മുംബൈ പുറത്താവുകയും ചെയ്യും. 1 കളി തോറ്റാൽ മറ്റ് ടീമുകൾ ഒരുകളിയെങ്കിലും തോൽക്കുകയും മികച്ച നെറ്റ് റൺ റേറ്റ് നിലനിർത്തുകയും ചെയ്താൽ മാത്രമേ സാധ്യതയുള്ളൂ. നെറ്റ് റൺ റേറ്റ് -0.518 ആണെന്നുള്ളതും, അവശേഷിക്കുന്ന 2 മത്സരങ്ങൾ എവേ മത്സരങ്ങൾ ആണെന്നതും തിരിച്ചടിയായേക്കും. 

          മുംബൈ 

കളികൾ – 12, ജയം – 5, തോൽവി – 7, പോയിന്റ് -10

അവശേഷിക്കുന്ന കളികൾ – പഞ്ചാബിനെതിരെ 16ന്, ഡൽഹിക്കെതിരെ 20ന് 

2 കളികളും ജയിച്ചാൽ മികച്ച നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ക്വാളിഫൈ ചെയ്യാൻ സാദ്ധ്യതകൾ കൂടുതലാണ്. 1 കളി മാത്രം ജയിച്ചാലും നെറ്റ് റൺ റേറ്റ് +0.405 ആയതിനാൽ ക്വാളിഫൈ ചെയ്യാനുള്ള വിദൂര സാദ്ധ്യതകൾ നിലനിൽക്കുന്നു. സീസണിലെ ഏറ്റവും മികച്ച നെറ്റ് റൺ റേറ്റ് ഉള്ള ടീമാണ് മുംബൈ. 2 കളികളും തോറ്റാൽ നേരെ പുറത്തേയ്ക്ക്. 

          ബാംഗ്ലൂർ 

കളികൾ – 12, ജയം – 5, തോൽവി – 7, പോയിന്റ് – 10

അവശേഷിക്കുന്ന കളികൾ – ഹൈദരാബാദുമായി 17ന്, രാജസ്ഥാനുമായി 19ന് 

ഉറപ്പായും 2 കളികളും ജയിക്കുക എന്നതാണ് ഏക പോംവഴി. മികച്ച നെറ്റ് റൺ റേറ്റ് ഉള്ളതിനാൽ ക്വാളിഫൈ ചെയ്യാം. ഒരു കളിയെങ്കിലും തോറ്റാൽ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ യോഗ്യതനേടാനുള്ള സാധ്യത വളരെ കുറവാണ്. 2 കളിയും തോറ്റാൽ ഡൽഹിയുടെ വഴിയേ. 

LEAVE A REPLY

Please enter your comment!
Please enter your name here