IPL മിഡ് സീസൺ ട്രാൻസ്ഫർ – അവസരം ഉപയോഗിക്കാതെ ടീമുകൾ

ഏറെ ആകാംഷയോടെ കാത്തിരുന്ന ഐ.പി.എല്‍ മിഡ് സീസൺ ട്രാൻഫർ ത്രിശങ്കുവിൽ. സീസൺ പകുതിയാകുമ്പോൾ കളിക്കാരന്റെയും രണ്ടു ടീമുകളുടെയും സമ്മതത്തോടെ നടത്താൻ തീരുമാനിച്ചിരുന്ന ട്രാൻസ്ഫർ സംവിധാനമാണ് ടീമുകളുടെ താല്പര്യമില്ലായ്മ കാരണം പ്രയോജനപ്പെടുത്താതെ ഇരിക്കുന്നത്. ഈ വർഷമാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. DRS (ഡിസിഷൻ റിവ്യൂ സിസ്റ്റം) ഐപിഎലിൽ  ഉൾപ്പെടുത്തിയതും ഈ വർഷമാണ്.

ബൗളേഴ്‌സിന്റെ ആധിക്യം നിമിത്തം അവസരം കിട്ടാതെ ബെഞ്ചിലിരിക്കുന്ന ബേസിൽ തമ്പി,  റ്റി.നടരാജൻ തുടങ്ങിയവർക്ക് അവസരം നൽകുന്നതാണ് മിഡ് സീസൺ ട്രാൻസ്ഫർ. ബാംഗ്ലൂർ, കൊൽക്കത്ത  പോലെയുള്ള ടീമുകൾക്ക് മികച്ച ബൗളേഴ്‌സും, സൺറൈസേഴ്സിന് മികച്ച മിഡിൽ ഓർഡർ ബാറ്റസ്മാനേയും സ്വന്തമാക്കാനുള്ള അവസരം ഉപയോഗിക്കാൻ സാധിക്കുന്നില്ല.

ഫുട്ബോൾ ലീഗുകളിൽ നിലവിൽ ഉപയോഗത്തിലുള്ള സംവിധാനമാണ് മിഡ് സീസൺ ട്രാൻസ്ഫർ. ഏപ്രിൽ 28 മുതൽ മെയ്‌ 10 വരെയായിരുന്നു ഐ.പി.എല്‍ മിഡ് സീസൺ ട്രാൻസ്ഫർ വിന്ഡോ.

LEAVE A REPLY

Please enter your comment!
Please enter your name here