സെല്ഫ് ഗോളിൽ വീണ് മൊറോക്കോ

അവസാന മിനിറ്റിൽ മൊറോക്കോയുടെ കണ്ണുനീർ വീഴ്ത്തി ബൗഹദോസിന്റെ സെല്ഫ് ഗോൾ. ഇറാൻ ഗോൾമുഖത്തു നിരന്തരം ആക്രമണം നടത്തിയെങ്കിലും ഇറാൻ ഡിഫെൻഡേഴ്സിനെ മറികടക്കാൻ മൊറോക്കോയ്ക്ക് സാധിച്ചില്ല. അവസാന വിസിലിനു സെക്കന്റുകൾക്കു മുൻപാണ് മൊറോക്കോ താരത്തിന്റെ സെല്ഫ് ഗോൾ. ബോക്സിനകത്തേക്ക് ഇറാൻ ഉയർത്തിവിട്ട ബോൾ ഹെഡ് ചെയ്തു ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നയത്തിനിടയിലാണ് മൊറോക്കൻ കാണികളെ സ്തബ്ധരാക്കിക്കൊണ്ടു ഇറാൻ വിജയംകണ്ട ഗോൾ പിറന്നത്. 20 വർഷത്തിനുശേഷമാണ് ഇറാൻ ലോകകപ്പിൽ ഒരു മത്സരം ജയിക്കുന്നത്. 1998ൽ അമേരിക്കയെ ആണ് ഇറാൻ ആദ്യമായി തോൽപ്പിച്ചത്. 

ആദ്യ പകുതിയിൽ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവയൊന്നും ഗോളിൽ കലാശിച്ചില്ല. മൊറോക്കോയാണ് ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയത്, ഇറാൻ താളംകണ്ടെത്തുന്നതിനു സമയമെടുത്തു. മൊറോക്കൻ താരങ്ങളായ ഹക്കിം സീയേച്ചും അയൂബ് എൽ കാബിയും ഇറാന്റെ ഗോൾമുഖത്തു ഭീഷണിയായി തുടരെത്തുടരെ ആക്രമങ്ങൾ നടത്തി. നിർഭാഗ്യവശാൽ ആദ്യപകുതിയിലെ ആക്രമണങ്ങളൊന്നും ഗോളിൽ കലാശിച്ചില്ല.

ഇതോടെ ഗ്രൂപ്പിൽ നിന്നും ക്വാളിഫൈ ചെയ്യാനുള്ള മൊറോക്കോയുടെ ആഗ്രഹങ്ങൾക്ക് വലിയ തിരിച്ചടിയായി. കരുത്തരായ പോർചുഗലിനോടും, സ്പെയിനോടുമാണ് മൊറോക്കോയുടെ അവശേഷിക്കുന്ന മത്സരങ്ങൾ. അത്ഭുതങ്ങൾ സംഭവിക്കുമോയെന്നു കാത്തിരുന്നു കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here