ഐറിഷ് ക്രിക്കറ്റിനു ഇത് പുതുവസന്തം

ഐറിഷ് ക്രിക്കറ്റിനു ചരിത്രപരമായ നാൾ വന്നെത്തി ! അയർലൻഡും ഇനി ഔദ്യോഗിക ടെസ്റ്റ് പദവിയുള്ള രാജ്യം. തങ്ങള്‍ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തോല്പിച്ച ടെസ്റ്റ്‌ പദവിയുള്ള രാജ്യമായ പാകിസ്താനെതിരെയാണ് അയര്‍ലണ്ടിന്റെ മത്സരം എന്നത് ശ്രദ്ധേയമാണ്.

2007 ലോകകപ്പ് മുതല്‍ പാകിസ്ഥാനെ തോല്പിച്ചത് മുതല്‍ 11 വർഷക്കാലത്ത് അയർലണ്ട് വളരെ വേഗത്തിൽ പുരോഗമിക്കുകയാണുണ്ടായത്. അസോസിയേറ്റ് ക്രിക്കറ്റിലെ ഉന്നതതലങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചതിനുള്ള പ്രതിഫലമായാണ് അയര്‍ലണ്ടിനെ ഈ സമ്മാനം തേടിയെതിയെത്. അവസാനം കിട്ടിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മത്സരം മഴ മൂലം തടസപെട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here