അഞ്ചാം ടെസ്റ്റ്: ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സ് ലീഡ്

ലണ്ടൻ: പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോർ ആയ 332ന് എതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 40 റൺസ് അകലെ വീണു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇതോടെ ഈ മത്സരത്തിന്റെ ഫലവും രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് അനുസരിച്ചാവും എന്നുറപ്പായി.

പരമ്പരയിൽ അവസരം ലഭിച്ച ആദ്യമത്സരത്തിൽ തന്നെ 86 റൺസ് നേടി മുന്നിൽ നിന്നു നയിച്ച രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ ലീഡ് 40ൽ ഒതുക്കിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതിയ ഇന്നിംഗ്സിനെ ജഡേജയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്നാണ് കമന്റേറ്റർമാർ വിലയിരുത്തിയത്. അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചുറി(56 റൺസ്) നേടിയ ഹനുമാ വിഹാരിയും മികച്ച പ്രകടനം കാഴ്ചവെച്ചു. നേരത്തെ വിരാട് കൊഹ്‌ലി 49, പൂജാര 37, രാഹുൽ 37 എന്നിങ്ങനെ സ്‌കോർ നേടിയിരുന്നു. യുവതാരം റിഷഭ് പന്ത് ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൻ, സാം കുറാൻ, മോയിൻ അലി എന്നിവർ 2 വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 10 റൺസ് എടുത്ത ഓപ്പണർ ജെന്നിങ്സിന്റെ വിക്കറ്റ് ആദ്യം തന്നെ നഷ്ടമായി. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്. 20 റൺസ് എടുത്ത മോയിൻ അലിയെ ജഡേജ പുറത്താക്കി.

ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 46 റൺസ് എടുത്ത കുക്കും 29 റൺസ് നേടിയ ക്യാപ്റ്റൻ റൂട്ടുമാണ് ക്രീസിൽ.

LEAVE A REPLY

Please enter your comment!
Please enter your name here