ചരിത്ര വിജയവുമായി ജപ്പാൻ

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ കൊളംബിയൻ താരം കാർലോസ് സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പെനാൽറ്റി ബോക്സിൽ വച്ച് ബോൾ കൈകൊണ്ട് തൊട്ടത്തിനാണ് റഫറി ചുവപ്പ് കാർഡ് വിധിച്ചത്. അതോടെ ലഭിച്ച പെനാൽറ്റി ഷിൻജി കഗാവ ലക്ഷ്യത്തിലെത്തിച്ചു. നാലാം മിനിറ്റിൽ തന്നെ ഒരു ഗോളിന് പുറകിൽ പോയതും,പത്തു പേരായി ചുരുങ്ങിയതും കൊളംബിയയുടെ പ്രകടനത്തെ ബാധിച്ചു. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ഏഷ്യൻ രാജ്യം സൗത്ത് അമേരിക്കന്‍ രാജ്യത്തെ തോല്പിക്കുന്നത്. വിജയത്തോടെ 2014 വേൾഡ് കപ്പിൽ കോളമ്പിയയോടേറ്റ തോൽവിക്ക് പകരംവീട്ടാനും ജപ്പാനായി.

ജപ്പാന്റെ പെനാൽറ്റി ഗോളിൽ പതറിയെങ്കിലും ആദ്യ പകുതിയിൽ കൊളംബിയ ആക്രമിച്ചു കളിച്ചു. 39ആം മിനിറ്റിൽ ലഭിച്ച ഫ്രീക്കിക്ക് തന്ത്രപൂർവ്വം ജപ്പാൻ പ്രതിരോധത്തിന് അടിയിലൂടെ അടിച്ച ക്വിന്റേറോ കോളമ്പിയയെ ഒപ്പമെത്തിച്ചു. ഫ്രീക്കിക്ക് ജപ്പാൻ ഗോളി തടുത്തെങ്കിലും ഗോൾ ലൈൻ കടന്നതായി ഗോൾ ലൈൻ ടെക്നോളജി വിധിച്ചു. ഇടവേളയ്ക്ക് പിരിയുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ നേടി തുല്യത പാലിച്ചു.

രണ്ടാം പകുതിയിൽ ജപ്പാൻ ആക്രമണങ്ങൾ നടത്തി കൊളംബിയയുടെ അംഗബലത്തിലെ കുറവിനെ മുതലെടുക്കാൻ ശ്രമിച്ചെങ്കിലും കൊളംബിയൻ ഗോളി ഓസ്പിന അവസരങ്ങൾ എല്ലാം മികവോടെ തടുത്തു. നിരവധി ആക്രമണങ്ങൾക്കൊടുവിൽ 73ആം മിനിറ്റിൽ ജപ്പാന്റെ വിജയഗോളെത്തി കെയ്സുകി ഹോണ്ട എടുത്ത കോർണർ ഹെഡ്ഡറിലൂടെ യുയാ ഒസാക്കോ ഗോളാക്കി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here