വീണ്ടും ബട്ലര്‍ വീണ്ടും രാജസ്ഥാൻ.

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരുടീമുകൾക്കും വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ വിജയം രാജസ്ഥാനോടൊപ്പം.  തുടർച്ചയായ അഞ്ചാം മത്സരത്തിലും അർധ സെഞ്ചുറി കണ്ടെത്തിയ ബട്ലർ  2012ഇൽ വീരേന്ദർ സെവാഗ് കുറിച്ച റെക്കോർഡിന് ഒപ്പമെത്തി. പവറും പ്രെസിഷനും ആയി കളം നിറഞ്ഞ ബട്ലർ ഓപ്പണിങ് സ്ഥാനത്തെ തന്റെ മിന്നും ഫോം തുടർന്നു.

ബിഗ് ബാഷ് ലീഗിലെ മിന്നും താരമായ ഡാർസി ഷോർട്ട് ഒരിക്കൽക്കൂടി ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെട്ട  മൽസരത്തിൽ അജിൻക്യ രഹാനെ ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ സൂചന നൽകി. അവസാന ഓവറുകളിലെ വെടിക്കെട്ടുമായി സഞ്ജു സാംസണും കളം നിറഞ്ഞു. മുംബൈ കുറിച്ച 168 റൺ വിജയലക്ഷ്യം 12 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ അനായാസം മറികടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here