മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഹോസു പുതിയ ക്ലബ്ബില്‍

കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന‌ ഹോസു കുറെയിസ് പുതിയ ക്ലബ്ബില്‍. സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബ്ബായ യു.ഇ ലാഗോസ്റ്ററയാണ് താരത്തെ സൈന്‍ ചെയ്തത്. താരത്തിന്റെ സൈനിംഗ്  ട്വിറ്ററിലൂടെ ക്ലബ്‌ പ്രഖ്യാപിക്കുകയായിരുന്നു.

സി.എഫ് എസ്പ്ലെസ്, എഫ്.ഇ. ഫിഗുരാസ്, ജിറോണ എന്നി ക്ലബ്ബുകളിലൂടെ ഫുട്ബോള്‍ കളിച്ചു തുടങ്ങിയ ഹോസു 2009 സ്പാനിഷ്‌ വമ്പന്മാരായ ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിയായ ലാ മാസിയയില്‍ എത്തിയത് വഴിയാണ് ശ്രദ്ധയാകര്‍ഷിച്ചത്. 2 വര്‍ഷം ലാ മാസിയയില്‍ തുടര്‍ന്ന താരം സ്പാനിഷ്‌ ഇന്റര്‍നാഷണലായ ജെറാഡ് ടുഫളുവിനോപ്പം പന്ത് തട്ടി. 2 വര്‍ഷത്തിനു ശേഷം 2011ല്‍ ബാര്‍സയുടെ ചിറ വൈരികളായ കാറ്റലന്‍ ക്ലബ് എസ്പാനിയോളിലോട്ടു ട്രാന്‍സ്ഫറായി. ഒരു സീസണ്‍ അവിടെ കളിച്ചതിനു ശേഷം സ്പാനിഷ്‌ ലീഗില്‍ മൂന്നാം ഡിവിഷനില്‍ കളിക്കുന്ന ഓലോറ്റ് ക്ലബിനൊപ്പമാണ് താരത്തിന്റെ സീനിയർ കരിയർ തുടങ്ങുന്നത്. 2015ല്‍ ബ്ലാസ്റെര്സിലെത്തിയ താരം രണ്ടു സീസണുകളില്‍ മഞ്ഞ കുപ്പായം അണിഞ്ഞു. തന്റെ സ്വന്ത പോസിഷനായ മിഡ് ഫീല്‍ഡ്  വിട്ടു ടീമിന് വേണ്ടി ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിച്ച താരം കളിയോടുള്ള തന്റെ ആത്മാര്‍ത്ഥത കൊണ്ട് കേരളത്തില്‍ ധാരാളം ആരാധകരെ സൃഷ്ടിച്ചു. 


അടുത്ത സീസണില്‍ സ്പെയിനില്‍ തിരിച്ചെത്തിയ ഹോസു രണ്ടാം ഡിവിഷന്‍ ക്ലബ്ബായ എക്സ്ട്രിമദൂര യു.ഡിക്കു വേണ്ടി കളിച്ചു. തൊട്ടടുത്ത സീസണില്‍ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ എഫ്.സി സിൻസിനാറ്റിക്കൊപ്പം ചേർന്ന താരത്തിനു നാട്ടിലേക്കുള്ള മടങ്ങി വരവാണ് ഈ ട്രാന്‍സ്ഫര്‍. കേരളം വിട്ടെങ്കിലും ബ്ലാസ്റ്റെര്സിനെ ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്ന താരം മഞ്ഞകുപ്പയത്തില്‍ കളിക്കുവാനുള്ള തന്റെ ആഗ്രഹം ട്വിറ്ററില്‍ കഴിഞ്ഞയിടെ പ്രകടമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here