സ്പാനിഷ് ദേശിയ ടീം പരിശീലകൻ ഹൂലൻ ലെപ്പൊറ്റെവി പുതിയ റയൽ മാഡ്രിഡ് പരിശീലകൻ

പരിശീലക സ്ഥാനത്തുനിന്നും അപ്രതീക്ഷിതമായി പടിയിറങ്ങിയ സീനദിൻ സിദാന് പകരക്കാരനായി ഇപ്പോളത്തെ സ്പെയിൻ  ദേശീയ ഫുട്ബോൾ കോച്ച് ഹൂലൻ ലെപ്പൊറ്റെവി സ്ഥാനമേൽക്കും. മൂന്ന് വർഷത്തേക്കാണ് കരാർ. കളിക്കാരനായിരുന്നപ്പോള്‍ റയലിനായി ഒരു മത്സരത്തില്‍ വല കാത്തിട്ടുണ്ട്.

തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ സീനദിൻ സീദാനു പകരക്കാരനാവുക എന്നത് ലെപ്പൊറ്റെവിയെ സംബദ്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ജോലിയാകും. മുൻപ് 2008നും 2009നും ഇടയിൽ റയൽ മാഡ്രിഡ് ബി ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള ലെപ്പൊറ്റെവി സ്പെയിൻ  U19,U20,U21 ടീമുകളെയും പരിശീലിപ്പിച്ചിരുന്നു. ക്ലബ്ബ് ഫുട്ബോളിൽ എഫ് സി പോർട്ടോയെ പരിശീലിപ്പിച്ചിരുന്നുവെങ്കിലും വിജയം കൊയ്യാനാവാതെ പുറത്തുപോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here