സ്പെയിൻ കോച്ച് ഹുലൻ ലെപ്പോറ്റെവിയെ പുറത്താക്കി.

വേൾഡ് കപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്പെയിൻ നാഷണൽ ഫുട്ബോൾ ടീം കോച്ച് ഹുലൻ ലെപ്പോറ്റെവിയെ പുറത്താക്കി. സ്പെയിൻ നാഷണൽ ഫുട്ബോൾ ഫെഡറേഷൻ ചീഫ് ലൂയിസ് റൂബിയാലസാണ് പത്രസമ്മേളനത്തിലൂടെ കോച്ചിനെ പുറത്താക്കിയ വിവരം അറിയിച്ചത്.

 

ഹുലൻ ലെപ്പോറ്റെവിയെ രാജിവെച്ചൊഴിഞ്ഞ റയൽ മാഡ് പരിശീലകൻ സിനദിൻ സിദാന് പകരക്കാരനായി ചൊവ്വാഴ്ച നിയമിച്ചിരുന്നു. റഷ്യൻ വേൾഡ് കപ്പിനുശേഷം റയലിനൊപ്പം ചേമെന്നായിരുന്നു അറിയിച്ചിരുന്നത്. ഹുലൻ ലെപ്പോറ്റെവിയെ കോച്ച് ആക്കിയുള്ള റയൽ മാഡ്രിഡിന്റെ പ്രഖ്യാപനം സ്പാനിഷ് ഫെഡറേഷനിലും ആരാധകർക്കിടയിലും മോശം പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്

 

വെള്ളിയാഴ്ച പോർച്ചുഗലിന് എതിരെ സ്പെയിനിലെ ആദ്യമത്സരം നടക്കാനിരിക്കെ കൊച്ചിനെ പുറത്താക്കിയത് ടീമിനെ പ്രകടനത്തെ ബാധിക്കാനിടയുണ്ട്. കഴിഞ്ഞ മാസം ഹുലൻ ലെപ്പോറ്റെവി തന്റെ കരാർ 2020 യൂറോകപ്പ് വരെ നീട്ടിയിരുന്നു. ലെപ്പോവെറ്റിക്കു കീഴിൽ 20 മത്സരങ്ങൾ കളിച്ച സ്പെയിൻ പരാജയമറിയാതെ മുന്നേറുകയായിരുന്നു. 14 വിജയങ്ങളും 6 സമനിലകളുമാണ് ഇക്കാലയളവിലെ മത്സരഫലം.

LEAVE A REPLY

Please enter your comment!
Please enter your name here