ജുവെന്റസിനു തുടര്‍ച്ചയായ എഴാം സീരി എ കിരീടം.

തുടർച്ചയായ ഏഴാം സീസണിലും സീരി എ കിരീടം ജുവെന്റസിനു സ്വന്തം. രണ്ടു മത്സരങ്ങൾ ശേഷിക്കെ ഇന്നലെ റോമയുമായുള്ള മത്സരത്തിൽ തോൽവി പിണയാതിരിക്കുക എന്നതായിരുന്നു ജുവെന്റസിന്റെ ലക്ഷ്യം. മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചപ്പോൾ വീണ്ടും കിരീടം ജുവെന്റസിന്റെ ഷെൽഫിലെത്തി.  നേരത്തെ  ഇറ്റാലിയന്‍ കപ്പ് ഫൈനലില്‍ എ സി മിലാനെ 4-0 നു തോല്പിച്ച ജുവന്റസിന് തുടര്‍ച്ചയായ നാലാം ഡൊമസ്റ്റിക്‌ ഡബിളിന്റെ സാക്ഷാത്കാരം കൂടിയായി . അന്റോണിയോ കൊണ്ടെയ്ക്ക് ശേഷം ക്ലബ്ബിന്റെ സാരഥ്യം ഏറ്റെടുത്ത മാസ്സിമോ അല്ലെഗ്രിയുടെ തുടര്‍ച്ചയ നാലാം ചാമ്പ്യന്‍ഷിപ്പായിരുന്നു ഈ വര്‍ഷത്തേത്.

 

ആർസെൻ വെങ്ങർ ഒഴിച്ചിട്ട ആഴ്സണലിന്റെ പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നായ അല്ലേഗ്രിക്ക് ജുവെന്റസിലെ അവസാന സീസൺ ടൈറ്റിൽ വിജയത്തോടെ അവസാനിപ്പിക്കാൻ കഴിഞ്ഞു.

 

തന്റെ മുന്ഗാമിയായ അന്റോണിയോ കൊണ്ടേ തുടർച്ചയായി മൂന്നു തവണ ലീഗ് ജയിച്ചപ്പോൾ ഒരു പടി കൂടി കടന്നു നാലു തവണ ലീഗ് ജയിക്കാനായത് അല്ലേഗ്രിയുടെ കിരീടത്തിലെ പൊൻതൂവലായി.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here