പ്രീ സീസണ്‍: 31 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റെഴ്സ്

24നു തുടങ്ങുന്ന ടൊയോട്ട ലാറിസ് ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റെര്സ്. ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴിയാണ് താരങ്ങളുടെ പേരുകള്‍ ടീം പുറത്തു വിട്ടത്. 31 പേരടങ്ങുന്ന ടീമില്‍ സി കെ വിനീത്, അനസ് എടത്തൊടിക, അബ്ദൂല്‍ ഹക്കു, സക്കീര്‍ മുണ്ടംപാറ, സുജിത് ശശികുമാര്‍, ജിഷ്ണു ബാലകൃഷ്ണന്‍, അഫ്ടാല്‍ വി.കെ, ജിതിന്‍ എം എസ് എനിങ്ങനെ മലയാളി താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്‌.


ഇന്ത്യയിലെ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യത്തെ പ്രീ സീസണ്‍ ടൂര്‍ണമെന്റാണ് ടൊയോട്ട ലാറിസ് ലാ ലിഗ വേള്‍ഡ്. ജൂലൈ 24 മുതല്‍ 28 വരെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ സ്പെയിനിലെ കാറ്റലൂണിയന്‍ പ്രവിശ്യയില്‍ നിന്നുള്ള ലാ ലിഗ വമ്പന്മാരായ ജിറോണ എഫ് സി, ഓസ്‌ട്രേലിയന്‍ എ ലീഗില്‍ കളിക്കുന്ന മെല്‍ബണ്‍ സിറ്റി എഫ്.സി. എന്നിവരാണ്‌ ബ്ലാസ്റ്റെര്സിനു പുറമേ പങ്കെടുക്കുന്നത്.

ഗോള്‍ കീപ്പര്‍മാര്‍: നവീന്‍ കുമാര്‍, ധീരജ് സിംഗ്, സുജിത് ശശികുമാര്‍.
ഡിഫന്‍ഡര്‍മാര്‍: നെമാന്യ ലാക്കിച്ച് പെസിച്ച്, സിറിള്‍ കാലി, ലാല്‍ റുവത്താര, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, അബ്ദൂല്‍ ഹക്കു, പ്രീതംകുമാര്‍ സിംഗ്, ലാല്‍ താകിമ, മൊഹമ്മദ് റാക്കിപ്പ്, ജിഷ്ണു ബാലകൃഷ്ണന്‍

മിഡ്ഫീല്‍ഡര്‍മാര്‍: കറേജ് പെക്കൂസണ്‍, കെസിറോണ്‍ കിസീറ്റോ, സക്കീര്‍ മുണ്ടംപാറ, സഹല്‍ അബ്ദൂല്‍ സമദ്, ദീപേന്ദ്ര സിംഗ് നേഗി, സുരാജ് റാവത്ത്, പ്രശാന്ത് കറുത്തെടത്കുഞ്ഞ്, ഹാളിചരണ്‍ നര്‍സാരി, മോയ്റാഗ്തേന്‍ ലൊകേന്‍മേട്ടെ, ഋഷിദത്ത് എന്‍ ശശികുമാര്‍, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്.

ഫോര്‍വേഡുകള്‍ : സി കെ വിനീത്, സ്ലാവിസ സ്‌റ്റൊജാനോവിച്ച്, മതേയ് പോപ്പ്‌ലാറ്റ്‌നിക്, സെമിന്‍ലെന്‍ ഡംഗല്‍, ഷയ്ബൊര്‍ലാംഗ് ഖര്‍പ്പന്‍, അഫ്ദാല്‍ വി കെ, ജിതിന്‍ എം എസ്

LEAVE A REPLY

Please enter your comment!
Please enter your name here