ചരിത്രമെഴുതി കെവിൻ ഒബ്രയാൻ

ആദ്യ ടെസ്റ്റ് കളിക്കുന്ന അയര്ലന്റിനു വേണ്ടി കെവിൻ ഒബ്രയാനു സെഞ്ചുറി. നാലാം ദിവസം അയർലൻഡിന്റെ രണ്ടാം ഇന്നിംഗിസിലാണ് ഈ മുപ്പത്തിനാല് വയസുകാരൻ മൂന്നക്കം തികച്ചത്. അയർലൻഡിനു വേണ്ടി ആദ്യ ടെസ്റ്റ് സെഞ്ചുറി , കളിച്ച ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി എന്നി റെക്കോര്ഡുകളാണ് സ്വന്തം പേരിലാക്കിയത്.

 

ആദ്യ ഇന്നിംഗ്‌സിൽ 130 റൺസിന് പുറത്തായ അയർലൻഡ്  190 റൺസ് ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയിരുന്നു. ഇപ്പോൾ കെവിൻ ഒബ്രയന്റെ സെഞ്ചുറിയുടെ ബലത്തിൽ അയർലൻഡ്  7 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ 130 റൺസ് ലീഡ് ഉണ്ട് അയർലണ്ടിനു . ആദ്യ ഇന്നിങ്സിലും 40 റൺസുമായി കെവിൻ ഒബ്രയാൻ തന്നെ ആയിരുന്നു ടീമിന്റെ ടോപ്പ് സ്‌കോറർ.

 

LEAVE A REPLY

Please enter your comment!
Please enter your name here