കരീബിയന്‍ കരുത്തില്‍ കൊല്‍ക്കത്തയ്ക്ക് മിന്നും ജയം.

വെസ്റ്റ്‌ ഇന്‍ഡീസ് കളിക്കാരായ സുനില്‍ നരേനും ആന്ദ്രെ റസ്സലും ബാറ്റു കൊണ്ടും പന്ത് കൊണ്ടും നിറഞ്ഞാടിയ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് പഞ്ചാബിന് മേല്‍ 31 റണ്‍സിന്റെ മിന്നുന്ന ജയം. മുംബൈയോടു ഏറ്റ പരാജയത്തിന്റെ കനത്ത ആഘാതത്തില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയയെയാണ് മത്സരത്തില്‍ കാണാനായത്. ഹോല്‍ക്കറിലെ റണ്ണോഴുകുന്ന പിച്ചില്‍ ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങ്ങിനയ്ക്കുകയായിരുന്നു. മികച്ച ക്യാപ്റ്റസിയിലൂടെ ഈ സീസണില്‍ പഞ്ചാബിന് പുതുജീവന്‍ നല്‍കിയ അശ്വിന് പക്ഷെ പിഴച്ചു.

സ്പിന്‍ ബോളിംഗ് കൊണ്ട് നരേനെ തളച്ചിടാന്‍ കോഹ്ലി നടത്തിയ ശ്രമത്തെ അനുകരിക്കാന്‍ ശ്രമിച്ച ആശ്വിനെ തേടിയെത്തിയതും അതെ വിധി തന്നെയായിരുന്നു. കൊല്‍ക്കത്തയുടെ ബാറ്സ്മാന്മാരുടെ വെടിക്കെട്ടിനാണ് പിന്നീട് ഇന്‍ഡോറിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 20 ഓവര്‍ കഴിഞ്ഞപ്പോള്‍ സ്കോര്‍ 245നു 6 വിക്കറ്റ്. 36 പന്തില്‍ 75 റണ്‍സെടുത്ത നരേന്‍ ആയിരുന്നു ടോപ്സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബും ആദ്യ ഓവറുകളില്‍ തന്നെ നയം വ്യക്തമാക്കി. മിന്നും ഫോമിലുള്ള രാഹുലും, സൂപ്പര്‍ താരം ഗെയലും ആഞ്ഞുവീശിയപ്പോള്‍ സ്കോര്‍ബോര്‍ഡ് അതിവേഗത്തില്‍ അമ്പതു കടന്നു. ഗെയലിനെ പുറത്താക്കിയ റസ്സലാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. പിന്നീടു വന്നവര്‍ ചെറിയ സമ്പാധ്യങ്ങളുമായി കൂടാരം കയറിയപ്പോഴും ഒരറ്റത്ത് രാഹുല്‍ പിടിച്ചു നിന്നിരുന്നു.

രാഹുലിന്റെ കുറ്റി തെറിപ്പിച്ചു കൊണ്ട് നരേന്‍ വീണ്ടും രക്ഷകനായപ്പോള്‍ പിന്നീടുല്ലതെലാം ഒരു ചടങ്ങ് മാത്രമായി. പഞ്ചാബിന്റെ ഇന്നിങ്ങ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സിനു അവസാനിച്ചപ്പോള്‍ കൊല്‍ക്കത്തയ്ക്ക് കിട്ടിയത് 31 റണ്‍സിന്റെ ഒരു ജയം മാത്രമല്ല. ജീവവായു കൂടിയായിരുന്നു. 12 കളിയില്‍ 12 പോയിന്റിടെ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും വിജയികള്‍ക്കായി. 75 റണ്‍സെടുക്കുകയും രാഹുലിന്റെ വിലപെട്ട വിക്കറ്റെടുക്കുകയും ചെയ്ത സുനില്‍ നരേനാണ് മാന്‍ ഓഫ് ദി മാച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here