കൊൽക്കത്തയ്ക്ക് പ്ലേയോഫ് യോഗ്യത

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ 5 വിക്കറ്റ് ജയത്തോടെ കൊൽക്കത്ത പ്ലേയോഫിലേക്ക്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദിന്റെ ബൗളേഴ്‌സ് നിറം മങ്ങിയപ്പോൾ കൊൽക്കത്തയ്ക്ക് അനായാസ ജയം. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന് ഗോസ്വാമിയും ധവാനും നല്ല തുടക്കമാണ് നൽകിയത്. ഗോസ്വാമിയുടെ വിക്കറ്റ് നഷ്ടമായശേഷം ഇറങ്ങിയ ക്യാപ്റ്റൻ വില്യംസൺ തകർപ്പൻ ഫോമിലായിരുന്നു. ധവാന്റെയും വില്യംസണിന്റെയും വിക്കറ്റ് നഷ്ടമാവുമ്പോൾ സ്കോർ 15 ഓവറിൽ 141. പിന്നീടങ്ങോട്ട് ബാറ്റിംഗ് തകർച്ചയാണ് കണ്ടത്. അവസാന 5 ഓവറിൽ ഹൈദരാബാദ് നേടിയത് വെറും 31 റൺ. 

സുനിൽ നരെയ്ൻ വേർഷൻ 2.0 ഹൈദരാബാദ് ബൗളേഴ്‌സിനെ കണക്കറ്റ് പ്രഹരിച്ചു. 10 ബോളിൽ 29 റണ്ണുമായി പൗർപ്ലേ ഓവറുകളിൽ കൊൽക്കത്തയ്ക്ക് നരെയ്ൻ നല്ല തുടക്കം നൽകി. ക്രിസ് ലിൻ, ഉത്തപ്പ, കാർത്തിക് എന്നിവരുടെ സംഭാവനകൾ കൂടിയായപ്പോൾ കൊൽക്കത്ത ഫിനിഷിങ് ലൈൻ കടന്നു. ഇതോടെ ഇനി പ്ലേയോഫിലേക്ക് അവശേഷിക്കുന്നത് ഒരു സീറ്റ്‌ മാത്രം. നാളത്തെ നിർണായക മത്സരങ്ങളിൽ മുംബൈ ഡെൽഹിയെയും, പഞ്ചാബ് ചെന്നൈയെയും നേരിടും. ഐപിഎൽ 2018 ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരങ്ങൾ നാളെ സമാപിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here