കൊൽക്കത്തയ്ക്ക് പ്ലേയോഫ് കൈയെത്തും ദൂരത്ത്

രാജസ്ഥാനെതിരെയുള്ള മത്സരം ജയിച്ചതോടെ പ്ലേയോഫ് സ്വപ്നത്തിനോട് ഒരുപടികൂടി അടുത്ത് കൊൽക്കത്ത. നേരത്തെ കുൽദീപ് യാദവിന്റെ സ്പിൻ മികവിൽ രാജസ്ഥാനെ കൊൽക്കത്ത 142 റണ്ണിന് പുറത്താക്കിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്കുവേണ്ടി ആദ്യ ഓവറിൽ സുനിൽ നരെയ്ൻ 21 റണ്ണെടുത്തു. ബെൻ സ്റ്റോക്സ് നരെയ്നെയും ഉത്തപ്പയെയും പുറത്താക്കിയെങ്കിലും റൺ നിരക്ക് കാര്യമായി കുറയ്ക്കാൻ രാജസ്ഥാന് കഴിഞ്ഞില്ല. ചെറിയ സ്കോർ പിന്തുടർന്ന കൊൽക്കത്തയ്ക്ക് കാര്യമായ സാഹസമൊന്നും കാണിക്കേണ്ടതായും വന്നില്ല. നിതീഷ് റാണയും ക്രിസ് ലിന്നും ദിനേശ് കാർത്തിക്കും കൊൽക്കത്ത ബാറ്റിംഗ് നിരയിൽ റൺ കണ്ടെത്തി. ഇടയ്ക്ക് വിക്കറ്റ് വീഴ്ത്തി രാജസ്ഥാൻ തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും കുറഞ്ഞ സ്കോർ വിലങ്ങുതടിയായി.

ജയത്തിനിടയിലും നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്താനുള്ള അവസരം നന്നായി വിനിയോഗിക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല. രാജസ്ഥാന്റെ  പ്ലേയോഫ് സാദ്ധ്യതകൾ ഇന്നത്തെ തോൽവിയോടെ പരുങ്ങലിലായി.

LEAVE A REPLY

Please enter your comment!
Please enter your name here