റയൽ മാഡ്രിഡ്‌ വിടാനൊരുങ്ങി കൊവാസിച്

റയൽ മാഡ്രിഡ്‌ നിരയിൽ സ്ഥിരമായ സ്ഥാനം കണ്ടെത്താനാവാത്തതിനാൽ ക്ലബ്‌ വിടാനൊരുങ്ങി മാറ്റിയോ കൊവാസിച്. Serie A മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ക്രോയേഷ്യൻ താരത്തിന് 2015ൽ മാഡ്രിഡിലേക്കുള്ള ടിക്കറ്റ് നൽകിയത്. 35 മില്യൺ പൗണ്ടായിരുന്നു താരത്തിനുവേണ്ടി റയൽ മുടക്കിയത്. പക്ഷേ പ്രതിഭാസമ്പന്നരുടെ ധാരാളിത്തമുള്ള റയൽ മാഡ്രിഡ്‌ മധ്യനിരയിൽ സ്ഥിരമായി സ്ഥാനംകണ്ടെത്താൻ കൊവാസിചിന് കഴിഞ്ഞിരുന്നില്ല. ക്രോയേഷ്യൻ സഹതാരം ലുക്കാ മോഡ്രിച്, ജർമ്മനിയുടെ ടോണി ക്രൂസ്, ബ്രസീൽ താരം കാസെമീറോ എന്നിവർക്കായിരുന്നു റയൽ കോച്ച് സിദാന്റെ നറുക്ക് വീണിരുന്നത്.

അപ്രതീക്ഷിതമായി സിദാൻ രാജിവച്ചതോടെ കൊവാസിചിന് അടുത്ത സീസൺ മുതൽ കൂടുതൽ അവസരങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ 3 വർഷത്തിൽ വെറും 37 ലാലിഗ മത്സരങ്ങളിൽ മാത്രം റയലിനുവേണ്ടി ബൂട്ടണിയാൻ അവസരം ലഭിച്ചതിൽ താരം അതൃപ്തനാണെന്നാണ് റിപ്പോർട്ടുകൾ. മാഡ്രിഡിൽ ഇനി കൂടുതൽ അവസരങ്ങൾ ലഭിക്കുവാൻ സാധ്യത ഇല്ലെങ്കിൽ ക്ലബ്‌ വിടാനുള്ള തയാറെടുപ്പിലാണ് കൊവാസിച്.

“എനിക്ക് കൂടുതൽ മത്സരങ്ങൾ കളിക്കണമെന്ന് ആഗ്രഹമുണ്ട്. അതിനു ഏറ്റവും നല്ലത് റയൽ മാഡ്രിഡിൽ നിന്നും മറ്റെവിടേക്കെങ്കിലും മാറുന്നതാണ്. മറ്റേതെങ്കിലും ടീമിൽ സ്റ്റാർട്ടിങ് 11ൽ ഇറങ്ങണമെന്നാണ് ആഗ്രഹം” താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here