ദിനേശ് ചണ്ഡിമലിന്റെ അപ്പീൽ തള്ളി, ശ്രീലങ്കയെ ലക്മൽ നയിക്കും

വെസ്റ്റിൻഡീസിന് എതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടയിൽ പന്തിൽ കൃത്രിമം കാണിച്ചതിന് ദിനേശ് ചണ്ഡിമലിനു വിധിച്ച ശിക്ഷ ശരിവച്ചു ICC നിയോഗിച്ച ജുഡീഷ്യൽ കമ്മിഷണർ മൈക്കിൾ ബെലോഫ്. ചണ്ഡിമലിനു പകരം പേസ് ബൗളർ സുരംഗ ലക്മലിനെയാണ്  ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അടുത്ത മത്സരത്തിലേക്ക് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. 
വെറ്ററൻ താരം രംഗണ ഹെറാത്തിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പരിശീലനത്തിനിടെ ഹെറാത്തിന്റെ വിരലിനു പരിക്ക്പറ്റിയ സാഹചര്യത്തിൽ ലക്മലിനു നറുക്ക് വീഴുകയായിരുന്നു. വെസ്റ്റിൻഡീസിന് എതിരെയുള്ള മൂന്നാമത്തെ ടെസ്റ്റിൽ ഹെറാത് കളിക്കുന്നകാര്യം ഇതുവരെ ഉറപ്പായിട്ടില്ല. നേരത്തെ 2ആം ടെസ്റ്റിലും ഹെറാത്  കളിച്ചിരുന്നില്ല. ഓഫ്സ്പിന്നർ അകില ധനഞ്ജയ ആയിരുന്നു ഹെറാത്തിനുപകരം 2ആം ടെസ്റ്റിൽ കളിച്ചത്. 
അതേസമയം ലെവൽ 3 കുറ്റം ചെയ്തതായി തെളിഞ്ഞ സാഹചര്യത്തിൽ ചണ്ഡിമലിനു കൂടുതൽ കാലം കളിക്കളത്തിൽനിന്നു മാറിനിൽക്കേണ്ടതായിവരും. അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന സൗത്താഫ്രിക്കയുമായുള്ള മത്സരങ്ങളും ചണ്ഡിമലിനു നഷ്ടമാകാൻ സാധ്യതയുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here