ലാൽചന്ദ് രജ്‌പുത് സിംബാബ്‌വേ കോച്ചായി നിയമിതനായി

മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ലാൽചന്ദ് രജ്പുത്ത്‌ സിംബാബ്‌വേ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിതായി. 2019 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാത്തതിനാൽ കഴിഞ്ഞ മാർച്ചിൽ പുറത്താക്കപ്പെട്ട ഹീത്ത് സ്ട്രീക്കിന് പകരമാണ് രജ്പുത്തിന്റെ നിയമനം. ജൂലൈയിൽ ഓസ്‌ട്രേലിയയും, പാകിസ്താനുമെതിരെ ഹരാരേയിൽ തുടങ്ങുന്ന ത്രിരാഷ്ട്ര ട്വന്റി ട്വന്റി പരമ്പരയിലേക്കായിരിക്കും രജ്പുത്തിനു ആദ്യമായി ടീമിനെ ഒരുക്കേണ്ടി വരിക.

 

 

ഇന്ത്യയ്ക്ക് വേണ്ടി 2 ടെസ്റ്റുകളും, 4 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജരായും ഇടക്കാലത്ത് പ്രവർത്തിച്ചിരുന്നു. 2016-17 കാലഘട്ടത്തിൽ അഫ്ഘാനിസ്താൻ ടീമിന്റെ പരിശീലക വേഷം അണിഞ്ഞ താരം ടെസ്റ്റ് പദവിയിലേക്കു അഫ്ഘാനിസ്താനെ പിടിച്ചുയർത്താൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നു.

കളിക്കാരും ബോർഡുമായി നിരന്തരമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന സിംബാബ്‌വെയിൽ കോച്ചിന്റെ ജോലി വളരെ ശ്രമകരമായ ഒന്നായിരിക്കും. നേരത്തെ സ്ട്രീക്കിന്റെ കീഴിൽ ജോലി ചെയ്തിരുന്ന സ്റ്റാഫുകളെയും, ടീം ക്യാപ്റ്റനെയും ബോർഡ് പുറത്താക്കിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിഫല തർക്കം.

LEAVE A REPLY

Please enter your comment!
Please enter your name here