ഷാക്കിരിയെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍

സ്റ്റോക്ക് സിറ്റിയുടെ സ്വിസ്സ് ഫോര്‍വേഡ് ഷെര്‍ദന്‍ ഷാക്കിരിയെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂള്‍. താരവുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലം കാണുകയാണെങ്കില്‍ റിലീസ് ക്ലോസായ 13 മില്യണ്‍ പൌണ്ട് സ്റ്റോക്ക് സിറ്റിക്ക് കൊടുത്തു സൈന്‍ ചെയ്യാനാവും ലിവര്‍പൂള്‍ ശ്രമിക്കുക. 2015 ലാണ് ഷാക്കിരി ഇന്റര്‍ മിലാനില്‍ നിന്ന് സ്റ്റോക്ക് സിറ്റിയുടെ ട്രാന്‍സ്ഫര്‍ ചരിതത്തിലെ ഏറ്റവും വലിയ തുകയായ 12 മില്യണ്‍ പൌണ്ടിന് സ്റ്റോക്ക് സിറ്റിയിലെത്തുന്നത്.

ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന ഷാക്കിരിയുടെ പ്രകടന മികവിലാണ് സ്വിറ്റ്സര്‍ലാന്‍ഡ് അവസാന പതിനാറിലെത്തിയത്. സെര്‍ബിയക്കെതിരെ ഗോള്‍ സ്കോര്‍ ചെയ്ത താരം നടത്തിയ ആഹ്ലാദ പ്രകടനം അന്താരാഷ്ട്ര തലത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു.

പ്രീമിയര്‍ ലീഗില്‍ നിന്നും സ്റ്റോക്ക് സിറ്റി തരം  താഴ്തപ്പെട്ടതിനാല്‍ ഏതെങ്കിലും ഒരു പ്രീമിയര്‍ ലീഗ് ക്ലബ്ബുമായി കരാറിലെത്തുവാനുള്ള ആഗ്രഹം ലോകകപ്പിന് മുന്‍പ് തന്നെ താരം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ 8 ഗോളുകളുമായി സ്റ്റോക്കിന്റെ ടോപ്‌ സ്കോറര്‍ ഈ സ്വിസ്സ് താരമായിരുന്നു. ട്രാന്‍സ്ഫറുകള്‍ വഴി ടീം ശക്തമാക്കാന്‍ ശ്രമിക്കുന്ന ലിവര്‍പൂള്‍ നേരത്തെ മൊണാക്കൊയില്‍ നിന്ന് ഫാബിഞ്ഞോയെയും, ലെപ്സെഗില്‍ നിന്ന് നെബി കേയ്റ്റയെയും സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here