ചാമ്പ്യനാകാൻ ലിവർപൂൾ താരം. ഫൈനലിന് മുന്നോടിയായി നാട്ടുകാർക്ക് വ്യത്യസ്ത സമ്മാനം

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണുന്ന തന്റെ ജന്മനാട്ടിലെ ആരാധകര്‍ക്കായി തന്റെ 300 ജേര്‍സികള്‍ അയച്ചു ലിവര്‍പൂള്‍ താരം. സെനെഗലിന്റെ പുത്തന്‍ താരോദയം സാഡിയോ മാനെയാണ് ആരാധകർക്ക് ഈ സമ്മാനം നൽകുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനെഗലിലുള്ള ബാംബള്ളിയിലാണ് താരം ജനിച്ചു വളര്‍ന്നത്‌. തന്റെ ഗ്രാമത്തില്‍ ഏകദേശം 2000 ആള്‍ക്കാര്‍ കാണുമെന്നും അവര്‍ക്ക് വേണ്ടിയാണു താന്‍ ഇതു ചെയ്യുന്നതെന്ന് താരം പറഞ്ഞു.

തന്റെ അമ്മയും, അമ്മാവനുമെല്ലാം ഗ്രാമത്തിലുള്ള ആള്‍ക്കാരുടെ കൂടെയായിരിക്കും കളി കാണുന്നത്. ഇത് പോലെ ഒരവസരത്തില്‍ 2004ലെ ഫൈനല്‍ ഗ്രാമീണരുമായി കണ്ടത് താന്‍ ഓര്‍ക്കുന്നു. അന്നത്തെ 13 വയസ്സുകാരനായ ബാര്‍സലോണ ആരാധകനില്‍ നിന്നും താന്‍ ഒത്തിരി മാറിയെങ്കിലും അന്ന് ലിവര്‍പൂള്‍ നേടിയ വിജയം ഇന്നും തനിക്ക് ഊര്‍ജം പകരാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

മികച്ച ഫോമില്‍ കളിക്കുന്ന സാല, മാനെ, ഫിര്‍മിനോ ത്രയത്തിലാണ് ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍ മുഴുവനും. മൂവര്‍ സംഘം ചാമ്പ്യൻസ് ലീഗിൽ 29 ഗോളുകള്‍ അടിച്ചപ്പോള്‍ അതില്‍ 9എണ്ണം സംഭാവന ചെയ്യാന്‍ മാനെയ്ക്കായി.

LEAVE A REPLY

Please enter your comment!
Please enter your name here