ഫാബിഞ്ഞോ ലിവർപൂളിൽ. വരുമോ അലിസണും ഫെകിറും?

ബ്രസീലിയൻ യുവതാരം ഫാബിഞ്ഞോ ലീവർപൂളുമായി കരാർ ഒപ്പിട്ടു. ഫ്രഞ്ച് ക്ലബ്ബ് എ എസ് മോണോക്കോയിൽ നിന്നാണ് ഈ 24കാരൻ പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. മോണോക്കോയുടെ 2016-17 ലീഗ്‌ വിജയത്തിൽ നിർണായക സാന്നിധ്യമായ ഫാബിഞ്ഞോക്ക് ക്ളോപ്പിന്റെ തന്ത്രങ്ങളിൽ സുപ്രധാന സ്ഥാനമായിരിക്കും ഉണ്ടാവുക.

 

മൊണോക്കോയുമായി 12 മാസത്തെ ചർച്ചകൾക്ക് ശേഷമാണ് ലിവർപൂൾ കരാറിലെത്തിയത്. ടീം സുശക്തമാക്കുന്നതിന്റെ ഭാഗമായി ലിയോണിന്റെ ഫ്രഞ്ച് താരം ഫക്കീറിനെയും  എ എസ് റോമയുടെ ബ്രസീൽ ഗോൾകീപ്പർ അലിസണേയും പാളയത്തിലെത്തിക്കാൻ ലിവർപൂൾ പദ്ധതിയിടുന്നുണ്ട്.

മുൻപേ കരാറിൽ എത്തിയിരുന്ന നബി കെയ്റ്റ ജൂലൈ ആദ്യം ആൻഫീൽഡിൽ എത്തും. മികച്ച ഫോമിൽ കളിക്കുന്ന മുന്നേറ്റത്തിലെ മൂവർസംഘമായ സാല, മാനേ,ഫിർമിനോ എന്നിവരോടൊപ്പം മിഡ്ഫീൽഡും ശക്തിപ്പെടുത്തി ലീഗ് കിരീടം ലക്ഷ്യംവെച്ചാണ് ലിവർപൂൾ പുതിയ സീസണിൽ കളത്തിലിറങ്ങുക.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here