ട്രോളുകള്‍ക്ക് വിധേയമായ റൊണാള്‍ഡോയുടെ പ്രതിമ പുനസ്ഥാപിച്ചു.

റയൽ മാഡ്രിഡ്‌, പോർച്ചുഗൽ ഫോര്‍വേഡ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ മെദീര വിമാന താവളത്തിലെ വെങ്കല പ്രതിമ പുനസ്ഥാപിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മെദീര എയർപോർട്ടിൽ പ്രദർശിപ്പിക്കപ്പെട്ടതിനു ശേഷം കളിക്കാരനോട് സാദൃശ്യം പുലര്‍ത്തുന്നില്ല എന്നാ കാരണത്താല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു ഈ പ്രതിമ. ചിലർ മുൻ റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് ഫുട്ബോള്‍ ടീം നായകനായ നിയാൽ ക്വിനുമായി പ്രതിമയെ താരതമ്യം ചെയ്തപ്പോള്‍, ഓരോരുത്തരുടെ അഭിരുചിക്കനുസരിച്ചാണ് കാര്യങ്ങള്‍ തോന്നുന്നത് എന്നതായിരുന്നു ശിൽപിയായ ഇമ്മാനുവൽ സാന്റോസിന്റെ പ്രതികരണം. ഈ വിഷയങ്ങളെ തുടര്‍ന്നാണ് പ്രതിമ പുനസ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട്‌ അധികൃതര്‍ തുനിഞ്ഞത്.

മെദീരാ ഐലണ്ട് ന്യൂസ്‌ നല്‍കുന്ന റിപ്പോര്‍ടുകള്‍ പ്രകാരം റൊണാള്‍ഡോയുടെ കുടുംബം മെദീരയില്‍ സ്ഥിതി ചെയ്യുന്ന CR7 മ്യുസിയം മുഖേന നല്‍കിയ അഭ്യര്‍ത്ഥന പ്രകാരമാണ് പ്രതിമ പുനസ്ഥാപിക്കപെട്ടത്‌. റഷ്യയില്‍ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ സ്പെയ്നെതിരെ ഹാട്രിക് നേടിയ അതെ ദിവസമാണ് ചടങ്ങ് നടന്നത്. എന്നാല്‍ ദ്വീപിലെ ഒരു വിഭാഗം ആളുകള്‍ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. പഴയ പ്രതിമ തിരിച്ചുകൊണ്ടുവരുവാന്‍ അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് ഇവര്‍. മുന്‍ പ്രതിമ തങ്ങളുടെ ദ്വീപിനെ ലോകത്തിന്റെ മുന്നില്‍ കൂടുതല്‍ ശ്രദ്ധയേകിയിരുന്നു എന്നാണ് നിവേദനത്തില്‍ ഇവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here