മാർക് വോ ഓസ്ട്രേലിയയുടെ ദേശീയ സെലക്ടർ സ്ഥാനം ഒഴിയുന്നു.

മാർക് വോ ഓസ്ട്രെലിയന്‍ ക്രിക്കറ്റ് ടീമിന്റെ സെലെക്ടര്‍ സ്ഥാനം ഒഴിയുന്നു. ഓഗസ്റ്റില്‍ കരാര്‍ തീരാനിരിക്കെയാണ് താരത്തിന്റെ പടിയിറക്കം. ക്രിക്കറ്റ് കമ്മന്ററിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് വോയുടെ നീക്കം. സ്റ്റാര്‍ സ്പോര്‍ട്സുമായി ഐ.പി.എല്‍. ബ്രോഡ്കാസ്റ്റിംഗ് കരാറില്‍ ഏര്‍പ്പെട്ട് ഇപ്പോൾ ഇന്ത്യയില്‍ ഉള്ള മാര്‍ക്ക് കഴിഞ്ഞിടെ ക്രിക്കറ്റ്‌ ഓസ്ട്രലിയയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ ആയ ഫോക്സ് സ്പോര്‍ട്സുമായും കരാറില്‍ ഒപ്പുവെച്ചിരുന്നു.

 

2014 ൽ ദേശീയ സെലക്ടറായി തിരഞ്ഞെടുക്കപ്പെട്ട 52 കാരനായ താരം 20-20 ടീമിന്റെ സെലക്ടേഴ്‌സ് പാനലിന്റെ  ചെയര്‍മാൻ സ്ഥാനത്ത് കഴിഞ്ഞ 4 വര്‍ഷമായി ട്രെവര്‍ ഹോര്‍ന്സ്, ഗ്രെഗ് ചാപ്പല്‍, മുന്‍ കോച്ച് ഡാരന്‍ ലേമാന്‍ എന്നിവരോടൊപ്പം സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ന്യൂലാന്‍ഡ്‌ ടെസ്റ്റിനിടെ ഉണ്ടായ പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷം സെലക്ടേഴ്‌സ് പാനലില്‍ വരുന്ന രണ്ടാമത്തെ മാറ്റമാണിത്. നേരത്തെ വിവാദത്തെ തുടര്‍ന്ന് രാജി വെച്ചൊഴിഞ്ഞ ഡാരന്‍ ലേമാനു പകരം പുതിയ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പാനലില്‍ അംഗത്വം നേടിയിരുന്നു.

 

 

മാര്‍ക്ക് വോ സെലെക്ടര്‍ ആയ ടീമിന്റെ അവസാന പരമ്പര ജൂണിലും, ജുലൈയിലുമായി നടക്കുന്ന ഇംഗ്ലണ്ട്, സിംബാബ്‌വെ പര്യടനങ്ങള്‍ ആയിരിക്കും. ഇംഗ്ലണ്ടിനെതിരെ 5 ഏകദിനങ്ങളും 1 ട്വന്റി-ട്വന്റിയും, സിംബാവെക്കെതിരെ 2 ട്വന്റി-ട്വന്റി മത്സരങ്ങളുമാണ് ഓസീസിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here