വേതന വര്‍ധന പ്രഖ്യപിച് ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌

ശ്രിലങ്കന്‍ ക്രിക്കറ്റ്‌ കളിക്കാര്‍ക്ക്‌ സന്തോഷ വാര്‍ത്ത‍. ശ്രീലങ്കന്‍ കളിക്കാര്‍ക്ക്‌ 34 ശതമാനം വര്‍ദ്ധനവാണ് ശ്രീലങ്കന്‍ ബോര്‍ഡ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന വേതനത്തിന് പുറമേ മൂന്നു ഫോര്‍മാറ്റിനുമുളള മാച്ച് ഫീയും വര്‍ധിപ്പിച്ചിട്ടുണ്ട്. ബോര്‍ഡിന് കഴിഞ്ഞ വര്ഷം കിട്ടിയ വരുമാന വര്‍ധനവിനെ തുടര്‍ന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. ശ്രീലങ്കന്‍ ബോര്‍ഡുമായി ഏപ്രില്‍ 1 2018 മുതല്‍ ജൂണ്‍ 31 2019 വരെ കരാറിലേര്‍പ്പെട്ടിരിക്കുന്ന 33 താരങ്ങള്‍ക്കാണ് ഈ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കുക.

 

 

കരാര്‍ പ്രകാരം കളിക്കാരെ 5 കാറ്റഗറികളിലാക്കി തിരിച്ചിരിക്കുന്നു. സീനിയര്‍ കളിക്കാരായ എയ്ന്‍ജലോ മാത്യൂസ്‌, ദിനേശ് ചാന്ധിമല്‍, രംഗന ഹെറാത്ത്, ദിമുത് കരുണരത്നെ, സുരംഗ ലക്മല്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കാറ്റഗറി A-യില്‍ വരുന്നത്. ബി കാറ്റഗറിയില്‍ രണ്ടു ഉപുല്‍ തരംഗയും, ദില്‍റുവാന്‍ പെരെരയും മാത്രമാണുള്ളത്. ശ്രീലങ്കയുടെ ട്വന്റി ട്വന്റി ക്യാപ്റ്റനായ തിസാര പെരേര ഉള്‍പ്പെടെ 5 പേരാണ് മൂന്നാം കാറ്റഗറിയിലുള്ളത്. നാലാമത്തെ വിഭാഗമായ പ്രീമിയര്‍ കാറ്റഗറിയിലാണ്  ബോര്‍ഡ്‌ ഏറ്റവും കൂടുതല്‍ കളിക്കാരെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ലാഹിരു തിരിമന്നെ ഉള്‍പ്പെടെ 16 പേര്‍ക്കാണ് പ്രിമിയര്‍ വിഭാഗത്തിലുള്ള കരാര്‍ ബോര്‍ഡുമായി ഉള്ളത്.

 

 

ലസിത് മലിംഗയാണ് കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ നിന്ന് ഒഴിവാക്കപെട്ട പ്രമുഖന്‍. രാജ്യത്തിന്‌ വേണ്ടി ട്വന്റി ട്വന്റി ക്രിക്കറ്റ്‌ കളിയ്ക്കാന്‍ താന്‍ സന്നദ്ധനാണ് എന്ന് താരം ബോര്‍ഡിനെ അറിയിച്ചിരുന്നെങ്കിലും 34 കാരനായ താരത്തെ ബോര്‍ഡ്‌ ഒഴിവാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here