വംശവെറിയുടെ ഇരയായി ഓസില്‍ മടങ്ങുമ്പോള്‍

I am germen when we win, but am an immigrant when we lose

തനിക്ക് ഭാരമായ ജർമനിയുടെ തൂവെള്ള ജഴ്സി ഊരിവെച്ച് മെസ്യുട്ട് ഓസിൽ പറഞ്ഞ വാക്കുകൾ ആണിത്, ഏതൊരു ഫുട്ബോൾ പ്രേമിക്കും ഹൃദയഭേദഗമായ വാക്കുകള്‍, ഇവിടെ മതവും, ജാതിയും, വർണ്ണവും, വംശവും ജയിച്ചിരിക്കുന്നു. തോറ്റത് ഓസിൽ അല്ല, ഫുട്ബോൾ ആണ്…ലോകമാണ്. അതിരുകളില്ലാത്ത കളിയെന്നും more than a game എന്നും കൊട്ടി ആഘോഷിച്ച ഫുട്ബോൾ തല കുനിക്കുകയാണ്. ഫിഫയുടെ SAY NOT TO RACISM എന്ന മുദ്രാവാക്യം അപ്രസക്തമാവുകയാണ്.

പോളണ്ട്കാരായ മിറോസ്ലാവ് ക്ളോസെയെയും, ലൂക്കാസ് പെഡോൾസ്‌ക്കിയെയും  പോളിഷ്-ജർമൻ ഫുട്ബോളറാക്കാൻ വെമ്പൽ കൊള്ളാതെ ഓസിലിനെമാത്രം തുർക്കിഷ്- ജർമൻ ഫുട്ബോളർ എന്ന ലേബലിൽ കൊള്ളാനുള്ള കാരണം എന്തായിരിക്കും. റേസിസം എന്നത് തൊലിയുടെ നിറം മാത്രമല്ല, പാരമ്പര്യത്തിന്റെ വേര് പോലും തോണ്ടിയെടുത്തുള്ള വൃത്തികെട്ട ഒരു വംശ മനോരോഗമാണെന്ന് ഓസിൽ പറയാതെ പറഞ്ഞു തന്നിരിക്കുന്നു.ഓസിൽ… നന്ദിയുണ്ട് ഒരുപാട്… ഗോൾ അടിക്കുന്നവർ മാത്രം ആഘോഷിക്കപ്പെടുന്ന പതിവ് രീതിയെ നിസ്വാർത്ഥത കൊണ്ട് മാറ്റിഎഴുതിയവനാണ് താങ്കൾ. അസിസ്റ്റുകളുടെ രാജാവെന്നാണ് ഞങ്ങൾ അതിനെ ഞങ്ങൾ വിശേഷിപ്പിച്ചത്. നീ ചെയ്തത് തന്നെയാണ് ശരി. അവഗണിക്കപ്പെടുന്ന സ്ഥലത്ത് നിന്ന് സ്വയം പിൻവാങ്ങി നിങ്ങൾ കാണിച്ച മാന്യത നാളെ ലോകം വാഴ്ത്തും. അന്ന് ഒരു മഹാ അപരാധം പോലെ നിന്റെ വിയോഗം ഫുട്ബോളിനെ പിന്തുടരും.

ജർമനിയുടെ തൂവെള്ള ജഴ്സിയിൽ ഇനി ഇല്ലെങ്കിൽ നഷ്ടം നിനക്കല്ല ഫുട്ബോള്‍ ലോകത്തിനാണ്. ആർസനലിന്റെ ചുവപ്പ് ജഴ്സിയിൽ വലയിലേക്കാളേറെ സഹകളിക്കാരന്റെ ബൂട്ടിലേക്കുള്ള നിന്റെ ഉന്നം പിടിച്ചുള്ള ഇടം കാലൻ അസ്സിസ്റ്റും ത്രൂബോളും പച്ചപ്പുല്ലിൽ നീ പാറി നടക്കുന്നിടത്തോളം ഞങ്ങൾ ആസ്വദിക്കും…

അപ്പോഴും ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു… അതിരുകളില്ലാത്ത ഫുട്ബോൾ ലോകത്ത് നമുക്കെന്തിനാണ് ഈ വംശ ഭ്രാന്ത്..

LEAVE A REPLY

Please enter your comment!
Please enter your name here