മികച്ച തുടക്കം മുതലാക്കാനാവാതെ മുംബൈ

എവിൻ ലൂയിസും സൂര്യകുമാർ യാദവും നൽകിയ മികച്ച തുടക്കം മുതലാക്കാനാവാതെ മുംബൈ ഇന്ത്യൻസ്. അർദ്ധ സെഞ്ചുറി നേടിയ എവിൻ ലൂയിസ് സൂര്യകുമാർ യാദവിനൊപ്പം ചേർന്നപ്പോൾ ഓപ്പണിങ് കൂട്ടുകെട്ടിൽ പിറന്നത് 87 റൺസ്. ജോഫ്രെ അർച്ചറാണ് അപകടകരമായ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ സംപൂജ്യനായി മടങ്ങി. രാജസ്ഥാനെതിരെ തുടർച്ചയായി രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്ക് ആയതിന്റെ നാണക്കേടുമായാണ് രോഹിതിന് മടങ്ങേണ്ടിവന്നത്. അവസാന ഓവറുകളിൽ തകർപ്പൻ അടികളുമായി കളംനിറഞ്ഞ ഹർദിക് പാണ്ട്യയെ സ്റ്റോക്സ്ന്റെ ഓവറിൽ അതിമനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസൺ പുറത്താക്കി.

4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജോഫ്രെ അർച്ചറും, 4 ഓവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ബെൻ സ്റ്റോക്‌സുമാണ് രാജസ്ഥാൻ ബൌളിംഗ് നിരയിൽ തിളങ്ങിയത്. മൂന്ന് ക്യാച്ചുമായി സഞ്ജു സാംസണും ഫീൽഡിലെ തന്റെ സാന്നിധ്യം അറിയിച്ചപ്പോൾ മുംബൈ ആവറേജ് സ്‌കോറിൽ ഒതുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here