ഗോളാഘോഷം വിനയായി, ട്രോളുകളെറ്റു വാങ്ങി ബെല്‍ജിയന്‍ താരം

ഇന്നലത്തെ ബെൽജിയവും ഇംഗ്ലണ്ടും തമ്മിൽ നടന്ന റഷ്യൻ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരം സാക്ഷ്യം വഹിച്ചത് രസകരമായ ഒരു കാഴ്ചയ്ക്കായിരുന്നു. മത്സരത്തിൽ ബെൽജിയന്‍ താരം അഡ്നൻ യനുസാജ് നേടിയ ഗോൾ ആഘോഷിച്ച സഹതാരം ബാറ്റ് ഷ്വായിക്ക് പക്ഷേ സ്വന്തം ആഘോഷത്തില്‍ പണി പാളിയെന്ന് മാത്രം.

മത്സരത്തിൽ അഡ്നൻ യനുസാജിലൂടെ ബെൽജിയം മുന്നിലെത്തിയതിന് ശേഷമായിരുന്നു സംഭവം. സാധാരണയായി ഗോൾ വലയ്ക്കുള്ളിലേക്ക് പന്തടിച്ച് ഫുട്ബോള്‍ താരങ്ങള്‍ ആഘോഷിക്കരുള്ളത് പോലെ ആഘോഷിക്കാനായിരുന്നു ബാറ്റ് ഷ്വായിയുടെ ശ്രമം. അതിനായി തന്റെ ഇടം കാലുപയോഗിച്ച് താരം വലയ്ക്കുള്ളിലേക്ക് പന്തടിച്ചുകയറ്റി. എന്നാൽ അദ്ദേഹത്തിന്റെ ലക്ഷ്യം ഒരിത്തിരി മാറിപ്പോയെന്ന് മാത്രം. പോസ്റ്റിലിടിച്ച് തിരിച്ചുവന്ന പന്ത് ബാറ്റ്ഷ്വായിയുടെ മുഖത്താണ് പതിച്ചത്.

സംഭവം, കണ്ട് നിന്ന കാണികളിലും ഇന്റര്‍നെറ്റ് ലോകത്തും ചിരി പടർത്തിക്കൊണ്ടിരിക്കുകയാണ്. ദൃശ്യം TV യിൽ വന്ന ഉടനെ തന്നെ നിരവധി പേരാണ് ട്വിറ്ററിളും ഫെയ്സ്ബുക്കിലും മീമുകളും മറ്റുമായി താരത്തെ കളിയാക്കി രംഗത്ത് വന്നത്. ബാറ്റ്ഷ്വായിയുടെ ആഘോഷ പ്രകടനത്തിന്റെ വിഡീയോ ഫൂട്ടേജ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. മത്സര ശേഷം തമാശ നിറഞ്ഞ പ്രതികരണവുമായി ട്വിറ്ററില്‍ ബാറ്റ്ഷ്വായിയും എത്തിയത് രസകരമായി.

LEAVE A REPLY

Please enter your comment!
Please enter your name here