ന്യൂസീലൻഡ് ക്രിക്കറ്റ് ടീം പരിശീലകൻ മൈക്ക് ഹെസ്സൺ സ്ഥാനമൊഴിഞ്ഞു.

6 വർഷമായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചിരുന്ന മൈക്ക്  ഹെസ്സൺ ജൂലൈ അവസാനത്തോടെ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു. കോൺട്രാക്ട് അനുസരിച്ച് ഒരുവർഷം കൂടി  മൈക്ക്  ഹെസ്സണ് പരിശീലക സ്ഥാനത്ത് തുടരാമായിരുന്നു. തന്റെ ഭാര്യക്കും കുട്ടികൾക്കുമൊപ്പം സമയം ചിലവഴിക്കുന്നതിനായാണ് സ്ഥാനമൊഴിയുന്നത് എന്ന്  മൈക്ക്  ഹെസ്സൺ പറഞ്ഞു. ലോകകപ്പിന് ഒരുവർഷം മാത്രം  ബാക്കിനിൽക്കേ ഈ 42 വയസ്സുകാരന്റെ പടിയിറക്കം ന്യൂസിലന്റ് ടീമിനെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയാം.

 

2012 പരിശീലക സ്ഥാനം ഏറ്റെടുത്ത മൈക്ക്  ഹെസ്സണിന് കീഴിൽ ന്യൂസീലൻഡ് മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്. 2015 വേൾഡ് കപ്പിൽ ഫൈനലിലെത്താൻ ന്യൂസിലണ്ടിനായി. ടെസ്റ്റിൽ മൂന്നാം റാങ്ക് വരെ എത്തിയ ന്യൂസീലൻഡ് ടീം ഹോം മത്സരങ്ങളിൽ  തുടർച്ചയായി 13 മത്സരങ്ങൾ വിജയിച്ചിരുന്നു. 1999 നു ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് സീരീസ് വിജയവും  മൈക്ക്  ഹെസ്സണിന് കീഴിലായിരുന്നു. ന്യൂസിലന്റിന്റെ അടുത്ത സീരിസ് ഒക്ടോബറിൽ പാക്കിസ്ഥാനെതിരെ യുഎഇയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here