വേൾഡ് കപ്പ് – ഈജിപ്തിന്റെ ആദ്യ മത്സരത്തിൽ മുഹമ്മദ് സലാ കളിച്ചേക്കും.

28 വർഷത്തിനിടെ ആദ്യമായി ലോകകപ്പ് കളിക്കുന്ന ഈജിപ്തിന് സന്തോഷവാർത്ത. പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പർ താരം മുഹമ്മദ്‌ സലാ ഈജിപ്തിന്റെ ആദ്യ മത്സരത്തിൽ കളിക്കാൻ സാധ്യത. 15ന് ഉറുഗ്വായ്ക്ക് എതിരെയാണ് ഈജിപ്തിന്റെ ആദ്യമത്സരം.

 

മെയ് 26ന് റയൽ മാഡ്രിഡിനെതിരെ കീവിൽ നടന്ന  ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയാണ് സലായ്ക്ക് തോളിന് പരിക്കേറ്റത്. റയൽ ക്യാപ്റ്റൻ റാമോസുമായി കൂട്ടിയിടിച്ച് വീണ മുഹമ്മദ് സലാ ഉടൻതന്നെ കളിക്കളം വിട്ടിരുന്നു. 

 

 

സലാ കളിക്കുന്ന കാര്യത്തിൽ 100% ആത്മവിശ്വാസമുണ്ടെന്ന് ഈജിപ്ത് കോച്ച് ഹെക്ടർ കൂപ്പർ പറഞ്ഞു. സലാ ഒരു ദിവസം മൂന്നുതവണ പരിശീലനത്തിൽ ഏർപ്പെടുന്നുണ്ട്. ഒറ്റക്കും, ഡോക്ടർമാർക്കൊപ്പവും, ടീമിനൊപ്പവും ആണ് സലാ പരിശീലിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here