ഷറപ്പോവയെ തകർത്ത് ഗാർബിൻ മുഗുരസ.

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ക്വാർട്ടർ ഫൈനലിൽ മരിയ ഷറപ്പോവയ്ക്ക് തോൽവി. സ്പെയിൻ താരം ഗാർബിൻ മുഗുരസയോട് 6-2,6-1 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകളിലാണ് ഷറപ്പോവ പരാജയം ഏറ്റുവാങ്ങിയത്. രണ്ടു മുൻ ചാംപ്യന്മാരുടെ മത്സരം പ്രതീക്ഷിച്ച അത്രയും ആവേശകരമായില്ല. മുഗുരസ ഏകപക്ഷീയമായി വിജയം കൈക്കലാക്കി.  

മുൻപ് മൂന്നു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോളും വിജയം ഷറപ്പോവയ്ക്കായിരുന്നു. എന്നാൽ ഇന്നത്തെ മത്സരം ഷറപ്പോവയ്ക്ക് പൊരുതാൻ പോലുമാകാതെ 70 മിനിറ്റിൽ അവസാനിച്ചു. തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന മുരുഗസ ടൂർണമെന്റിലുടനീളം മികച്ച ഫോമിലാണ് കളിക്കുന്നത്. 

ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താത്ത 3ആം സീഡ് മുരുഗസ സെമിയിൽ ഒന്നാം സീഡ് സിമോണ ഹാലപ്പിനെ നേരിടും. അഞ്ചലിക് കെർബറിനെ 6-7 (2), 6-3, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ഹാലപ്പ് നേരത്തെ സെമിയിൽ എത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here