ഫ്രഞ്ച് ഓപ്പൺ നദാലും ഡെൽ പോട്രോയും സെമിയിൽ.

മഴമൂലം നീട്ടിവച്ച ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന് വിജയം. അർജന്റീനയുടെ ഷ്വാർട്‌സ്മാനെയാണ് നദാൽ 4-6, 6-3, 6-2, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് വിജയത്തിലൂടെ നദാലിന്റെ 2015 മുതലുള്ള തുടർച്ചയായ സെറ്റ് വിജയങ്ങൾക്ക് അറുതി വരുത്താനും ഷ്വാർട്‌സ്മാനായി. 2015ഇലാണ് നദാൽ അവസാനമായി ഫ്രഞ്ച് ഓപ്പണിൽ സെറ്റ് നഷ്ടപ്പെടുത്തിയത് നൊവാക് ജോക്കോവിച്ച്‌ ആയിരുന്നു അന്ന് നദാലിനെ പരാജയപ്പെടുത്തിയത്.

മറ്റൊരു ക്വാർട്ടറിൽ അർജന്റീനയുടെ ജുവാൻ മാർട്ടിൻ ഡെൽ പോട്രോ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ 7-6 (5), 5-7, 6-3, 7-5. എന്ന സ്കോറിന് പരാജയപ്പെടുത്തി. 2009നു ശേഷം ആദ്യമായാണ് ഡെൽ പോട്രോ ഇവിടെ സെമിയിൽ കടക്കുന്നത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ നദാലും ഡെൽ പോട്രോയും ഏറ്റുമുട്ടും.

നേരത്തെ സെമിയിൽ എത്തിയിരുന്ന ഡൊമിനിക് തീമും ജോക്കോവിച്ചിനെ അട്ടിമറിച്ച് എത്തിയ മാർക്കോ സെച്ചിനാറ്റോയും തമ്മിലാണ് ആദ്യ സെമി.

LEAVE A REPLY

Please enter your comment!
Please enter your name here