യുഎസ് ഓപ്പൺ സെമിഫൈനൽ നദാൽ പരിക്ക് മൂലം പിന്മാറി ഡെൽ പോട്രോ ഫൈനലിൽ.

യുഎസ് ഓപ്പൺ സെമിഫൈനലിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ റാഫേൽ നദാൽ പിന്മാറി. അർജന്റീനയുടെ ജുവാൻ മാർട്ടിൻ ഡെൽ പോട്രോയുമായുള്ള മത്സരത്തിൽ 7-6 (3), 6-2  എന്ന നിലയിൽ പിന്നിട്ട് നിൽക്കുമ്പോളാണ് നദാലിന്റെ പിന്മാറ്റം.

വളരെക്കാലമായി നദാലിനെ വലയ്ക്കുന്ന വലതു കാൽമുട്ടിലെ പരിക്ക് തന്നെയാണ് ഇക്കുറിയും വില്ലനായത്. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലും നദാൽ പരിക്ക് മൂലം പിന്മാറിയിരുന്നു.

 

ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഡെൽ പോട്രോ ഇരുവട്ടം ചാമ്പ്യനായ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിടും. സെമിഫൈനലിൽ കെയ് നിഷികോറിയെ 6-3, 6-4, 6-2 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഫൈനലിൽ പ്രവേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here