വിംബിൾഡൺ 2018: നദാൽ vs ജോക്കോവിച്ച് സെമി.

 

വിംബിൾഡൺ 2018 സെമിയിൽ മുൻ ചാമ്പ്യന്മാർ തമ്മിൽ ഏറ്റുമുട്ടും. ഡെൽ പോട്രോയെ തോൽപിച്ച് എത്തുന്ന നദാലും കെയ് നിഷികോറിയെ തോൽപിച്ച് സെമിയിൽ കടന്ന ജോക്കോവിച്ചും വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനൽ മൽസരത്തിൽ ഏറ്റുമുട്ടും.

4 മണിക്കൂറും 48 മിനിറ്റും നീണ്ട ആവേശകരമായ 5 സെറ്റ് മത്സരത്തിനൊടുവിലാണ് നദാൽ ഡെൽ പോട്രോയെ മറികടന്നത്. സ്കോർ  7-5, 6-7 (7), 4-6, 6-4, 6-4 . നിലവിലെ ലോക ഒന്നാം റാങ്കും വിംബിൾഡൺ രണ്ടാം സീഡുമായ നദാൽ മുൻപ് രണ്ട് തവണ ഇവിടെ കിരീടം ചൂടിയിട്ടുണ്ട്.

വെള്ളിയാഴ്ച നടക്കുന്ന മത്സരം നദാലും ജോക്കോവിച്ചും തമ്മിലുള്ള 52ആമത് മത്സരമാണ്. പരസ്പരം ഉള്ള മത്സരങ്ങളിൽ 26-25 എന്ന നിലയിൽ ജോക്കോവിച്ച് ആണ് ഇപ്പോൾ മുന്നിൽ. മറ്റൊരു സെമിയിൽ ഒന്നാം സീഡ് ഫെഡററെ അട്ടിമറിച്ചെത്തുന്ന സൗത്ത് ആഫ്രിക്കൻ താരം കെവിൻ ആൻഡേഴ്‌സൺ ഒൻപതാം സീഡ് യു എസിന്റെ ജോൺ ഇസ്‌നറെ നേരിടും. മീലൊസ് റവോണികിനെയാണ് ഇസ്‌നർ ക്വാർട്ടറിൽ തോൽപിച്ചത് സ്കോർ  6-7 (5), 7-6 (7), 6-4, 6-3 .

LEAVE A REPLY

Please enter your comment!
Please enter your name here