യൂഎസ് ഓപ്പൺ ടെന്നീസിൽ നവോമി ഒസാകയ്ക്ക് കിരീടം.

 

നാടകീയമായ യൂഎസ് ഓപ്പൺ ടെന്നീസ് ഫൈനലിൽ ജപ്പാന്റെ നവോമി ഒസാകയ്ക്ക് വിജയം. ഫൈനലിൽ യൂഎസിന്റെ സെറീന വില്യംസിനെ 6-2 6-4 എന്ന സ്കോറിനാണ് 20 വയസുകാരി ഒസാക പരാജയപ്പെടുത്തിയത്. ഇതോടെ ഒസാക ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ ജാപ്പനീസ് താരമായി.

കളിയുടെ രണ്ടാം സെറ്റിന്റെ രണ്ടാം ഗെയിമിനിടെ സെറീനയുടെ കോച്ചിന് കളിക്കിടെ കോച്ചിങ് കൊടുത്തിന് കോഡ് വയലേഷൻ ലഭിച്ചു. പിന്നീട് 3-1ന് മുന്നിട്ട് നിന്ന വില്യംസ് ഒരു ക്ലോസ് ലൈൻ കോൾ തനിക്ക് എതിരായതിൽ പ്രതിഷേധിച്ച് റാക്കറ്റ് എറിഞ്ഞു പൊട്ടിച്ചതിന് രണ്ടാം കോഡ് വയലേഷനും ഒരു പോയിന്റ് പെനാൽറ്റിയും റഫറി സെറീനയ്ക്കെതിരായി വിധിച്ചു.

 

ചെയർ അംപയറുമായി തർക്കം തുടർന്ന സെറീന ചതിയൻ എന്നും കള്ളൻ എന്നും വിളിച്ചതിനെ തുടർന്ന് മൂന്നാം കോഡ് വയലേഷനും രണ്ടാം പെനാൽറ്റിയും റഫറി വിധിച്ചു. ഇതോടെ മുൻതൂക്കം ലഭിച്ച ഒസാക അതു മുതലെടുത്ത്‌ സെറ്റും മാച്ചും അതോടെ ആദ്യ ഗ്രാൻഡ്സ്ലാമും കരസ്ഥമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here