റഫറിയെ കടുത്ത ഭാഷയിൽ വിമർശിച്ച് സെർബിയൻ താരം

സ്വിറ്റ്‌സർലൻഡിനെതിരായ തോൽവിക്കുശേഷം റഫറിക്കുനേരെ ആരോപണങ്ങളുമായി സെർബിയൻ താരം നെമഞ്ച മാറ്റിച്. മത്സരം നിയന്ത്രിച്ച റഫറി ഫെലിക്സ് ബ്രൈകിന്റെ തീരുമാനങ്ങളെ “ദുരന്തസമാനം” എന്നാണ് താരം വിശേഷിപ്പിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പെനാൽറ്റിയെന്ന് ഉറപ്പിച്ച അവസരം റഫറി നിഷേധിച്ചതാണ് വിമർശനത്തിന് വഴിയൊരുക്കിയത്. ആദ്യ പകുതിയിൽ അലക്സാണ്ടർ മിട്രോവിച്ചിലൂടെ സെർബിയ മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിൽ ഗ്രാനിറ്റ്‌ സാക്കയും, ഷെർദാൻ ഷാക്കിരിയും നേടിയ ഗോളുകളിലൂടെ സ്വിറ്റ്‌സർലൻഡ് വിജയിക്കുകയായിരുന്നു. ഷാക്കിരിയുടെ ഗോളിനു മുൻപായിരുന്നു മിട്രോവിച്ചിനെ സ്വിസ്സ് പ്രതിരോധം വീഴ്ത്തിയത്. റഫറി ഫ്രീകിക്ക് അനുവദിച്ചുവെങ്കിലും പെനാൽറ്റി തരേണ്ടിയിരുന്ന ഫൗൾ ആയിരുന്നുവെന്നാണ് മാറ്റിച്ചിന്റെ വാദം.

“റഫറി പക്ഷപാതരഹിതമായി തീരുമാനമെടുത്തില്ല. കുറഞ്ഞപക്ഷം VAR ഉപയോഗിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഞങ്ങൾക്ക് കാർഡുകൾ തന്നെങ്കിലും, ഫൗളുകൾ എല്ലാം ശ്രദ്ധിക്കുന്നതിൽ വീഴ്ചവരുത്തി” മാറ്റിച് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here