പുതിയ സീസണില്‍ പുതിയ നായകന്മാരുമായി അത്ലെറ്റിക്കോ മാഡ്രിഡ്‌

പുതിയ സീസണിലേക്ക് പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് ലാലിഗാ വമ്പന്മാരായ അത്ലെറ്റിക്കോ മാഡ്രിഡ്‌. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനെ നയിച്ചിരുന്ന ഇതിഹാസ താരം ഗാബി ടീം വിട്ടതിനെ തുടര്‍ന്നാണ് അത്ലെട്ടിക്കൊയ്ക്ക് പുതിയ ക്യാപ്റ്റനെ നിയമിക്കേണ്ടി വന്നത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഉറുഗ്വേയുടെ പ്രതിരോധ ഭടന്‍ ഡിയാഗോ ഗോടിനാണ്‌ പുതിയ സീസണില്‍ ടീമിനെ നയിക്കുന്നത്. ഗോഡിനു പുറമേ കൊക്കെ, അന്റോയിന്‍ ഗ്രീസ്മാന്‍, യുവാന്‍ ഫ്രാന്‍ എന്നിവരെയും ടീം ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് യഥാക്രമം ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ലാ ലീഗയില്‍ ബാഴ്‌സയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത അത്ലെട്ടിക്കോ അര്‍ജെന്റിനിയന്‍ കോച് ഡീഗോ സിമിയോണിയുടെ കീഴില്‍ കിരീടം ലക്ഷ്യം വെച്ച് കൊണ്ട് തന്നെയാണ് ഇറങ്ങുന്നത്. സീസണിലെ ആദ്യ പ്രധാന മത്സരത്തില്‍ ചിര വൈരികളും അയല്‍ക്കാരുമായ റയല്‍ മാഡ്രിഡിനെയാണ് ഗോഡിനും കൂട്ടര്‍ക്കും നേരിടാനുള്ളത്. എസ്റ്റോണിയയില്‍ വെച്ച് 16നു നടക്കുന്ന യുവേഫ സുപ്പര്‍ കപ്പിലാണ് അയല്‍ക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here