നികോ കോവാച് ബയേൺ കോച്ച്.

യൂപ് ഹെയ്ൻകസിന്റെ പിൻഗാമിയായി നിക്കോ കോവാച് ബയേൺ മ്യൂണിച്ച് കോച്ചായി ചുമതലയേറ്റു. 2021 വരെ ആണ് അദ്ദേഹത്തിന് ബയേണുമായുള്ള കരാർ. അതിനോടൊപ്പം തന്നെ നിക്കോ കോവാചിന്റെ സഹോദരനായ റോബർട്ട് കോവാച് അസിസ്റ്റന്റ് കോച്ചായും ചുമതലയേറ്റു. ക്രോയേഷ്യകാരനായ കോവാച് 2013-15 കാലയളവിൽ ക്രോയേഷ്യൻ നാഷണൽ ടീമിനെ പരിശീലിപ്പിച്ചുട്ടുണ്ട്.

കോവാച് ഏറ്റവും അവസാനമായി പരിശീലിപ്പിച്ചത് ബുണ്ടസ്‌ ലിഗയിലെ ബയേണിന്റെ എതിരാളി Eintracht Frankfurt നെ ആണ് .2016ൽ ടീമിന്റെ ചുമതല ഏൽകുമ്പോൾ റിലെഗേഷന്റെ വക്കിൽ ആയിരുന്നു ഫ്രാങ്ക്ഫർട്ട്. അവിടെ നിന്ന് തന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് ടീമിനെ പിടിച്ച് ഉയർത്തി അടുത്ത സീസണിൽ 11ആം സ്ഥാനം വരെ എത്തിച്ചു. 2017-18 ൽ ഫ്രാങ്ക്ഫർട്ട് അതിലും മികച്ച പ്രകടനം ആണ് കോവാചിന്റെ കീഴിൽ കാഴ്ചവെച്ചത്. ബുണ്ടസ്‌ലീഗയിൽ 4ആം സ്ഥാനത്ത് എത്തിച്ചതിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിക്കൊടുക്കാൻ കോവാചിനായി. DFB pokal ഫൈനലിൽ ബയേൺ മ്യൂണിചിനെ തന്നെ തോൽപിച്ച് ഫ്രാങ്ക്ഫർട്ടിനെ വിജയികളാക്കിയിട്ടാണ് അദ്ദേഹം അവിടെ നിന്നും വിട വാങ്ങിയത്.

പുതിയ കോച്ചിനൊപ്പം ബയേണിൽ നിന്നും ലോണിൽ പോയ റെനെറ്റോ സാഞ്ചെസും സെർജി ഗ്നാബ്രിയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ സമയത്ത്‌ ഷാൽകെയുടെ ലിയോൺ ഗോരെറ്റ്സ്കയുമായി 2018-19 സീസൺ മുതൽ ബയേർണിൽ കളിക്കാൻ കരാറിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹം കൂടെ ടീമിൽ ചേരുന്നതോടെ ടീമിന്റെ മിഡ്ഫീൽഡിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകും എന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here