2026ലെ ഫുട്ബോള്‍ ലോകകപ്പ് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍.

2026ലെ ഫുട്ബോള്‍ ലോകകപ്പിനുള്ള വേദി തീരുമാനമായി. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പെടുന്ന രാജ്യങ്ങളായ യു.എസ്.എ, മെക്സിക്കോ, കാനഡ എന്നിവര്‍ സംയുക്തമായാവും ലോകകപ്പ്‌ സംഘടിപ്പിക്കുക. ഇന്ന് നടന്ന വോട്ടെടുപ്പില്‍ മൊറോക്കോയെ പിന്തള്ളിയാണ് ഈ രാജ്യങ്ങള്‍ ലോകകപ്പ്‌ നടത്താന്‍ അര്‍ഹരായത്. വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് 134 വോട്ട് ലഭിച്ചപ്പോൾ മൊറോക്കോക്ക് 65 വോട്ട് മാത്രമേ ലഭിച്ചുള്ളൂ.

2026 ലെ ലോകകപ്പ്‌ മുതല്‍ 48 ടീമുകള്‍ ആവും മത്സരിക്കാനുണ്ടാവുക. നിലവില്‍ ആതിഥേയ രാജ്യം ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ്‌ പ്രവേശനമുള്ളത്. അവസാനമായി 2002 ലോകകപ്പിലാണ് ഒന്നില്‍കൂടുതല്‍ രാജ്യങ്ങള്‍ ആതിഥേയത്വം വഹിച്ചത്. 2002ൽ ഏഷ്യന്‍ ഭൂഖണ്ഡത്തിലേക്ക് വിരുന്നെത്തിയ ലോകകപ്പിനു തെക്കന്‍ കൊറിയയും ജപ്പാനും സംയുക്തമായാണ് വേദിയായത്. 1994ലാണ് ഇതിനു മുൻപ് ലോകകപ്പ് അമേരിക്കയിൽ നടന്നത്. ലോകകപ്പ് നഗരം എന്നറിയപ്പെടുന്ന മെക്സിക്കോ സിറ്റി തലസ്താനമായുള്ള മെക്സിക്കോ 1970ലും 1986ലും ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here