റെഡ് ബുള്ളിന്റെ ഡ്രൈവറെ സ്വന്തമാക്കാന്‍ മക്ലാരന്‍

റെഡ് ബുള്ളിന്റെ ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഡാനിയൽ റിക്കാര്‍ഡോയെ സ്വന്തമാക്കാന്‍ മക്ലാരന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ടുകള്‍. 28 കാരനായ ഓസ്ട്രേലിയന്‍ ഡ്രൈവര്‍ക്ക് ഈ വര്‍ഷം കൂടി മാത്രമാണ് റെഡ് ബുള്ളുമായി കരാര്‍ ഉള്ളത്. മക്ലാരനെ കൂടാതെ ഫെറാരിക്കും, മെഴ്സിഡസിനും റെഡ് ബുള്‍ താരത്തിനു മേല്‍ നോട്ടമുണ്ട്. നിലവില്‍ നാലാം സ്ഥാനത്തുള്ള റെഡ് ബുല്ലിനു വേണ്ടി 2 റേസുകള്‍ ഇത് വരെ റിക്കാര്‍ഡോ ജയിച്ചിട്ടുണ്ട്.

മക്ലാരന്റെ ഡ്രൈവറായ ഫെര്‍ണാണ്ടോ അലോണ്‍സോ അടുത്ത സീസണില്‍ ഫോര്‍മുല വണ്‍ വിട്ടു മുഴുവന്‍ സമയവും ഇന്ത്യനാ പൊളിസ് 500 ല്‍ മത്സരിക്കും എന്നുള്ള അഭ്യുഹം ശക്തമാണ്. അങ്ങനെയാണെങ്കില്‍ രണ്ടു വട്ടം ഫോര്‍മുല വണ്‍ ചാമ്പ്യനായ സ്പാനിഷ് താരത്തിനു പകരക്കാരനെ കണ്ടെത്തേണ്ടത്‌ മക്ലാരനെ സംബന്ധിച്ചടുത്തോളം അത്യന്താപേക്ഷികമാണ്. മക്ലാരന്റെ പ്രഥമ പരിഗണന അലോന്‍സോയെ നിലനിര്‍ത്താനാണെങ്കിലും 36 വയസുകാരനായ വെറ്റരന്‍ താരം ഇത് വരെ അടുത്ത വര്‍ഷം ഫോര്‍മുല വണ്ണില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ അലോണ്‍സോയ്ക്ക് പറ്റിയ ഒരു പകരക്കരനാണ് 7 തവണ ഗ്രാന്‍പ്രീ ജേതാവായ റിക്കാര്‍ഡോ.

LEAVE A REPLY

Please enter your comment!
Please enter your name here