ബൗളിംഗ് കരുത്തിൽ ആർ സി ബി

സീസണിൽ ആദ്യമായി ബൗളർമാരും ഫീല്ഡര്മാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ ബാംഗ്ലൂരിന് മേൽക്കൈ. ഒന്നാം ഇന്നിംഗ്‌സിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ 88 റൺസിനാണ് ബാംഗ്ലൂർ പുറത്താക്കിയത്. പതിയെ താളം കണ്ടെത്തിയ കെ എൽ രാഹുലിനെ സ്കോർ 36ഇൽ നിൽക്കെ ഉമേഷ് യാദവ് മടക്കി. പിന്നീട് ഒരു ഘട്ടത്തിലും താളം കണ്ടെത്താനാവാതെ പഞ്ചാബ് ബാറ്റ്സ്മാന്മാർ ഒന്നിന് പുറകെ ഒന്നായി...

ജുവെന്റസിനു തുടര്‍ച്ചയായ എഴാം സീരി എ കിരീടം.

തുടർച്ചയായ ഏഴാം സീസണിലും സീരി എ കിരീടം ജുവെന്റസിനു സ്വന്തം. രണ്ടു മത്സരങ്ങൾ ശേഷിക്കെ ഇന്നലെ റോമയുമായുള്ള മത്സരത്തിൽ തോൽവി പിണയാതിരിക്കുക എന്നതായിരുന്നു ജുവെന്റസിന്റെ ലക്ഷ്യം. മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചപ്പോൾ വീണ്ടും കിരീടം ജുവെന്റസിന്റെ ഷെൽഫിലെത്തി.  നേരത്തെ  ഇറ്റാലിയന്‍ കപ്പ് ഫൈനലില്‍ എ സി മിലാനെ 4-0 നു തോല്പിച്ച ജുവന്റസിന്...

ഫെഡറർ വീണ്ടും ഒന്നാമൻ

ATP റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു റോജർ ഫെഡറർ. 36കാരനായ ഫെഡറർ ഇത് 5ആം തവണയാണ് ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തു എത്തുന്നത്. 2002ലാണ് ഫെഡറർ ആദ്യമായി റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തു എത്തിയത്. കളിമൺകോർട്ടിലെ റാഫേൽ നദാലിന്റെ അപരാജിത കുതിപ്പിന് ഓസ്‌ട്രേലിയക്കാരൻ ഡൊമിനിക് തിയേം കടിഞ്ഞാണിട്ടതാണ് ഫെഡറർക്ക് അനുഗ്രഹമായത്. മാഡ്രിഡ്‌ മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു നദാലിന്റെ...

കുറഞ്ഞ ഓവർ നിരക്ക് : രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ.

രാജസ്ഥാൻ റോയൽസിന്റെ നായകനായ അജിൻക്യ രഹാനെയ്ക്ക് കുറഞ്ഞ ഓവര്‍ നിരക്കിനു 12 ലക്ഷം രൂപ പിഴ. ഐപിഎല്ലില്‍ മെയ്‌ 13 ഞായറാഴ്ച മുംബൈയുമായി വാങ്കടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് പുലര്‍ത്തിയ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഐ.പി.എല്‍ ഗവേണിംഗ് കൗൺസിൽ പിഴ ഏര്‍പ്പെടുത്തിയത്. ആദ്യത്തെ തവണയായതിനാല്‍ ശിക്ഷ ഇളവു ചെയ്തു 12 ലക്ഷം രൂപയാക്കുകയായിരുന്നു....

ചരിത്രം കുറിക്കാനുള്ള അവസരം കൈവിട്ട് ബാഴ്‌സ.

ലീഗ് മത്സരങ്ങളിൽ തോൽവി അറിയാതെ ചാമ്പ്യന്മാർ ആകാൻ ഉള്ള അവസരം നഷ്ടപ്പെടുത്തി ബാഴ്‌സ. ലീഗ് പോയിന്റ് പട്ടികയിൽ 15ആമത് നിൽക്കുന്ന ലെവാന്റെ ആണ് ചാംപ്യന്മാരെ അട്ടിമറിച്ചത്. ഘാന ഫുട്‌ബോൾ താരം ഇമ്മാനുവൽ ബോട്ടങ്ങിന്റെ ഹാട്രിക്കാണ് ചാംപ്യന്മാരുടെ പതനം ഉറപ്പിച്ചത്. ഇടവേളക്ക് 2-1ന് മുന്നിട്ട് നിന്ന ലെവാന്റെ രണ്ടാം പകുതി തുടങ്ങി 10 മിനിറ്റിനുള്ളിൽ 3 ഗോൾ...

വീണ്ടും ബട്ലര്‍ വീണ്ടും രാജസ്ഥാൻ.

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരുടീമുകൾക്കും വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ വിജയം രാജസ്ഥാനോടൊപ്പം.  തുടർച്ചയായ അഞ്ചാം മത്സരത്തിലും അർധ സെഞ്ചുറി കണ്ടെത്തിയ ബട്ലർ  2012ഇൽ വീരേന്ദർ സെവാഗ് കുറിച്ച റെക്കോർഡിന് ഒപ്പമെത്തി. പവറും പ്രെസിഷനും ആയി കളം നിറഞ്ഞ ബട്ലർ ഓപ്പണിങ് സ്ഥാനത്തെ തന്റെ മിന്നും ഫോം തുടർന്നു. ബിഗ് ബാഷ് ലീഗിലെ മിന്നും താരമായ...

മികച്ച തുടക്കം മുതലാക്കാനാവാതെ മുംബൈ

എവിൻ ലൂയിസും സൂര്യകുമാർ യാദവും നൽകിയ മികച്ച തുടക്കം മുതലാക്കാനാവാതെ മുംബൈ ഇന്ത്യൻസ്. അർദ്ധ സെഞ്ചുറി നേടിയ എവിൻ ലൂയിസ് സൂര്യകുമാർ യാദവിനൊപ്പം ചേർന്നപ്പോൾ ഓപ്പണിങ് കൂട്ടുകെട്ടിൽ പിറന്നത് 87 റൺസ്. ജോഫ്രെ അർച്ചറാണ് അപകടകരമായ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ സംപൂജ്യനായി മടങ്ങി. രാജസ്ഥാനെതിരെ തുടർച്ചയായി രണ്ടാം മത്സരത്തിലും...

റായുഡുവിന്റെ ചിറകിലേറി ചെന്നൈ.

ടേബിൾ ടോപ്പേഴ്‌സ് തമ്മിലുള്ള മത്സരത്തിൽ വിജയം ചെന്നൈക്കൊപ്പം . അമ്പാട്ടി റായിഡുവിന്റെ സെഞ്ചുറിയാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ഇംഗ്ലണ്ട് സീരിസിനുള്ള ഇന്ത്യൻ ടീമിലേക്ക് തന്നെ തിരഞ്ഞെടുത്ത തീരുമാനം ശെരിവയ്ക്കുന്ന പ്രകടനമായിരുന്നു റായിഡുവിന്റേത്. സീസണിലെ ഏറ്റവും മികച്ച ബൌളിംഗ് യൂണിറ്റുമായി ഇറങ്ങിയ സൺറൈസേഴ്സിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ചെന്നൈ കാഴ്ചവയ്ച്ചത്. ഓപ്പണിങ് വിക്കറ്റിൽ റായിഡുവും വാട്സണും ചേർന്ന്...

ഹൈദരാബാദിന് മികച്ച സ്കോർ

ചെന്നൈ സൂപ്പർ കിങ്‌സും ആയുള്ള മത്സരത്തിൽ ഹൈദരാബാദിന് മികച്ച സ്കോർ. പതിയെ തുടങ്ങിയ ഹൈദരാബാദിന് നാലാം ഓവറിൽ സ്കോർബോർഡ് 18ഇൽ നിൽക്കെ ഓപ്പണർ അലക്സ് ഹെയിൽസിനെ നഷ്ടമായി. പിന്നീട് ഒത്തുചേർന്ന വില്യംസണും ശിഖർ ധവാനും പതിയെ സ്കോർ മുന്നോട്ട് ചലിപ്പിച്ചു.  മെല്ലെ താളം കണ്ടെത്തിയ കൂട്ടുകെട്ട് 10 ഓവറിന് ശേഷം സ്കോറിങ്ങിന് വേഗം കൂട്ടി.വമ്പനടികളുമായി മുന്നോട്ടു...

ഐപിഎല്ലിൽ ഇന്ന് സൂപ്പർ സൺഡേ

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യത്തെ മത്സരത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സൺറൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർകിങ്സിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 4 മണിക്ക് പുണെയിലാണ് മത്സരം. കാവേരി നദീജല വിഷയത്തിൽ തമിഴ്‌നാട്ടിൽ ഉടലെടുത്ത പ്രക്ഷോഭങ്ങളെത്തുടർന്ന് ചെന്നൈയുടെ ഈ സീസണിലെ ഹോം ഗ്രൗണ്ട് മത്സരങ്ങൾ പുണെയിലേക്ക് മാറ്റിയിരുന്നു. രാജസ്ഥാനെതിരെ...