അവസാന ഹോം മത്സരത്തില്‍ സെല്‍റ്റയ്ക്കെതിരെ റയലിന്റെ ഗോള്‍ ആറാട്ട്

സീസണിലെ അവസാന ഹോം മത്സരത്തില്‍ താരങ്ങള്‍  പ്രതീക്ഷയ്ക്കൊത്തുണര്‍ന്നപ്പോള്‍ റയല്‍ മാഡ്രിഡിന് സെല്‍റ്റാ വിഗോയ്ക്കെതിരെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ജയം. വെല്‍ഷ് സുപ്പര്‍താരം ഗരത് ബെയ്ല്‍ (13’,30’), ഇസ്കോ (32’), അഷറഫ് ഹാക്കിമി (52’), ടോണി ക്രൂസ് (81) എന്നിവര്‍ റയല്‍ നിരയില്‍ നിന്ന് ലക്ഷ്യംകണ്ടപ്പോള്‍ ഒരു ഗോള്‍ സെല്‍റ്റാ താരം ഗോമസിന്റെ സംഭാവനയായിരുന്നു. കഴിഞ്ഞ...

വീണ്ടും ബയേൺ

ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കിന് തുടർച്ചയായ ആറാം കിരീടം.അവസാന ലീഗ് മാച്ചിൽ സ്റ്റാറ്റ്ഗർറ്റിനോട് 4-1ന് തോൽവി വഴങ്ങിയെങ്കിലും ലീഗ് വിജയത്തിന് മങ്ങലേറ്റില്ല. 21 പോയിന്റ് ലീഡുമായി ആണ് ബയേൺ ചാമ്പ്യന്മാർ ആയിരിക്കുന്നത്. കാർലോ അഞ്ചെലോട്ടിയുടെ പുറത്താകലിനു ശേഷം കോച്ചിങ് ഏറ്റെടുത്ത ജൂപ്പ് ഹെൻസ്കിന് പൊൻതൂവൽ ആയി കപ്പ് വിജയം. മുഖ്യ എതിരാളികൾ ആയ ബൊറൂസിയ...

ബാംഗ്ലൂരിന് പുതു ജീവൻ

പ്ലേയോഫ്‌ സാദ്ധ്യതകൾ നിലനിർത്താൻ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് ത്രസിപ്പിക്കുന്ന വിജയം. 100 റൺ കൂട്ടുകെട്ടുമായി കോഹ്‌ലിയും ഡിവില്ലിയേഴ്സും കളംനിറഞ്ഞപ്പോൾ ഡൽഹി ഉയർത്തിയ 181 വിജയലക്ഷ്യം ബാംഗ്ലൂർ അനായാസം മറികടന്നു. 70 റൺസെടുത്ത കോഹ്ലി 14ആം ഓവറിൽ പുറത്തായെങ്കിലും 72 റണ്ണുമായി പുറത്താകാതെനിന്ന ഡിവില്ലിയേഴ്സ് 19ആം ഓവറിൽ ബോൾട്ടിനെ...

കരീബിയന്‍ കരുത്തില്‍ കൊല്‍ക്കത്തയ്ക്ക് മിന്നും ജയം.

വെസ്റ്റ്‌ ഇന്‍ഡീസ് കളിക്കാരായ സുനില്‍ നരേനും ആന്ദ്രെ റസ്സലും ബാറ്റു കൊണ്ടും പന്ത് കൊണ്ടും നിറഞ്ഞാടിയ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് പഞ്ചാബിന് മേല്‍ 31 റണ്‍സിന്റെ മിന്നുന്ന ജയം. മുംബൈയോടു ഏറ്റ പരാജയത്തിന്റെ കനത്ത ആഘാതത്തില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയയെയാണ് മത്സരത്തില്‍ കാണാനായത്. ഹോല്‍ക്കറിലെ റണ്ണോഴുകുന്ന പിച്ചില്‍ ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ...

ജുആനിറ്റോ… റയല്‍ മാഡ്രിഡിന്റെ പ്രിയ പുത്രന്‍

അതേ..കാൽ നൂറ്റാണ്ട് കടന്നു പോയിരിക്കുന്നു... കൃത്യമായി പറഞ്ഞാൽ 25 വര്‍ഷം മുൻപ് ഇതേ പോലെ ഒരു ഏപ്രിൽ. പ്രാണവായുവിൽ പോലും ഫുട്ബാൾ നിറയുന്ന മാഡ്രിഡ് നഗരത്തിലെ അന്നത്തെ സായാഹ്നത്തിന് ഒരു നിഗൂഡ ഭാവമുണ്ടായിരുന്നോ..! എല്ലാ പാതകളിലൂടെയും സാന്റിയാഗോ ബെർണാബ്യൂവിലേക്ക് ഒഴുകികൊണ്ടിരുന്ന ആയിരങ്ങളുടെ കൂട്ടത്തിൽ എന്നത്തേയും പോലെ അയാളുമുണ്ടായിരുന്നു. മാജിക്കൽ യൂറോപ്യൻ നൈറ്റ് പ്രതീക്ഷിച്ചെത്തിയ ഒരു...

“menino querido da familia”-അഥവാ കുടുംബത്തിന്റെ പ്രിയ പുത്രൻ

"When you want something, all the universe conspires in helping you to achieve it” "ഒരു ലക്ഷ്യം നിശ്ചയിച്ചുറപ്പിച്ചു കൊണ്ട് നിങ്ങൾ പൂർണ മനസ്സോടെ അതിനായി ഇറങ്ങിതിരിക്കുകയാണെങ്കിൽ ലക്ഷ്യ പ്രാപ്തിക്കായി ലോകം മുഴുവൻ നിങ്ങളുടെ സഹായത്തിനെത്തും" ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ, ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന എഴുത്തുകാരുടെ രചനകളുടെ കൂട്ടത്തിൽ ഏറ്റവുമധികം...

ഡാനി ആൽവസിന് പരിക്ക് ലോകകപ്പ് നഷ്ടമാവും.

ബ്രസീൽ വലത് വിങ് ബാക് ഡാനി അൽവേസിന് പരിക്ക്. ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന താരത്തിന് ഫ്രഞ്ച് കപ്പ് ഫൈനലിനിടയാണ് പരിക്കേറ്റത്. ലെസ് ഹെർബിയസുമായുള്ള മത്സരത്തിൽ പിഎസ് ജി 2 ഗോളുകൾക്ക് ജയിച്ച മത്സരത്തിന്റെ 80ആം മിനിറ്റിൽ ആണ് താരത്തിന് പരിക്കേറ്റത്. വലതു കാല്മുട്ടിലെ ലിഗമെന്റിനേറ്റ പരിക്കിൽ മൂന്നാഴ്ചത്തെ വിശ്രമം വേണ്ടി വരും...

പ്ലേയോഫ്‌ സാദ്ധ്യതകൾ സജീവമാക്കി രാജസ്ഥാൻ – ചെന്നൈക്കെതിരെ ബട്ലറുടെ മികവിൽ ത്രസിപ്പിക്കുന്ന വിജയം

ഐപിഎൽ 2018 സീസണിലെ വിക്കറ്കീപ്പർമാരുടെ മിന്നുന്ന പ്രകടനങ്ങൾ തുടരുന്നു. ജോസ് ബട്ലറുടേതായിരുന്നു ഇന്നത്തെ ഊഴം. പവർപ്ലേയ് ഓവറുകളിലെ  മാരക പ്രഹരത്തിനുശേഷം  അവസാന ഓവറുകളിൽ  പ്രഷർ മുഴുവൻ ഉൾക്കൊണ്ടു അതിമനോഹരമായ ഫിനിഷിങ്. അർഹിച്ച സെഞ്ചുറിക്ക് 5 റൺ അകലെ മത്സരം വിജയിച്ചുവെങ്കിലും എല്ലാ അർഥത്തിലും ഇന്നത്തെ ഹീറോ ജോസ് ബട്ലർ തന്നെ.18ആം  ഓവറിൽ ധോണി വിട്ടുകളഞ്ഞ...

IPL മിഡ് സീസൺ ട്രാൻസ്ഫർ – അവസരം ഉപയോഗിക്കാതെ ടീമുകൾ

ഏറെ ആകാംഷയോടെ കാത്തിരുന്ന ഐ.പി.എല്‍ മിഡ് സീസൺ ട്രാൻഫർ ത്രിശങ്കുവിൽ. സീസൺ പകുതിയാകുമ്പോൾ കളിക്കാരന്റെയും രണ്ടു ടീമുകളുടെയും സമ്മതത്തോടെ നടത്താൻ തീരുമാനിച്ചിരുന്ന ട്രാൻസ്ഫർ സംവിധാനമാണ് ടീമുകളുടെ താല്പര്യമില്ലായ്മ കാരണം പ്രയോജനപ്പെടുത്താതെ ഇരിക്കുന്നത്. ഈ വർഷമാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. DRS (ഡിസിഷൻ റിവ്യൂ സിസ്റ്റം) ഐപിഎലിൽ  ഉൾപ്പെടുത്തിയതും ഈ വർഷമാണ്. ബൗളേഴ്‌സിന്റെ ആധിക്യം നിമിത്തം...

ഡേവ് സേവ്സ്: ഗോൾഡൻ ഗ്ലൗ പുരസ്‌കാരം ഡേവിഡ് ഡി ഗെയക്ക്

പ്രീമിയർ ലീഗിലെ ഗോൾഡൻ ഗ്ലൗ പുരസ്‌കാരം ഡേവിഡ് ഡി ഗെയക്ക് .വർഷങ്ങളായി മികച്ച ഗോൾ കീപ്പർ എന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും അർഹിച്ച അംഗീകാരം ഒരു പുരസ്കാരത്തിന്റെ രൂപത്തിൽ തേടി എത്തുന്നത് ഇപ്പോളാണ്. 2011 മുതൽ പ്രീമിയർ ലീഗ് ക്ലബ് ആയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നുണെങ്കിലും ഡി ഗിയയ്ക്ക് ഒരിക്കലും പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് അവാർഡ് സ്വന്തമാക്കിയിരുന്നില്ല. സീസണിൽ...