ഒന്നാം ടെസ്റ്റ് പാകിസ്ഥാൻ മികച്ച നിലയിലേക്ക്.

ലോർഡ്സിൽ നടക്കുന്ന ഇംഗ്ളണ്ട്-പാകിസ്ഥാൻ ടെസ്റ്റ് സീരീസിലെ ആദ്യ ടെസ്റ്റിൽ പാകിസ്താന് മേൽക്കൈ. ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ 184 റൺസിന് പുറത്താക്കിയ പാകിസ്ഥാൻ രണ്ടാം ദിനം അവസാനിക്കെ 8 വിക്കറ്റ് നഷ്ടത്തിൽ 350 റൺസ് എടുത്തിട്ടുണ്ട്. മൂന്നു ദിവസം കളി അവശേഷിക്കെ പാകിസ്ഥാന് 166 റൺസ് ലീഡ് കൈവശമുണ്ട്.

 

പാകിസ്ഥാന് വേണ്ടി 4 മുൻനിര ബാറ്സ്മാന്മാർ അർധ സെഞ്ച്വറി കണ്ടെത്തി. എല്ലാവർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോർ ആയി കൺവേർട് ചെയ്യുന്നതിൽ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനായി ജെയിംസ് ആന്ഡേഴ്സണും ബെൻ സ്റ്റോക്‌സും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 19 റൺസുമായി മുഹമ്മദ് ആമീറും റൺസൊന്നും എടുക്കാതെ മുഹമ്മദ് അബ്ബാസുമാണ് ക്രീസിൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here