പാകിസ്ഥാൻ vs ഇംഗ്ലണ്ട് ടെസ്റ്റ്‌ – ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ 184ന് പുറത്ത്

പാകിസ്ഥാനും vs ഇംഗ്ലണ്ടും സീരിസിലെ ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്സിൽ ഇംഗ്ലണ്ട് 184ന് പുറത്തായി. ലോർഡ്സിലെ പച്ചപ്പ് നിറഞ്ഞ പിച്ചിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. കൃത്യമായ ലൈനിലും ലെങ്ങ്തിലും ബൗൾ ചെയ്ത പാക്സിതാനി ബൗളേഴ്സ് പിച്ചിന്റെ ആനുകൂല്യം മുതലെടുത്തതോടെ ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ പതറി. 70 റണ്ണെടുത്ത കുക്ക്, 38 റണ്ണെടുത്ത സ്റ്റോക്സ് എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചുനിന്നത്. കുക്ക് പുറത്തായശേഷം 148ന് 5 എന്ന നിലയിൽ പരുങ്ങിയ ഇംഗ്ലണ്ടിനെ സ്റ്റോക്സ്, ബട്ലർ സഖ്യം രക്ഷിക്കുമെന്ന് 2ആം സെഷനിൽ തോന്നിച്ചെങ്കിലും ചായയ്ക്കുശേഷം കളി പുനരാരംഭിച്ചപ്പോൾ ഇംഗ്ലണ്ട് തകർന്നടിയുന്നതാണ് കണ്ടത്. വെറും 16 റണ്ണിനാണ് ഇംഗ്ലണ്ടിന്റെ അവസാന 5 വിക്കറ്റ് വീണത്. പാകിസ്ഥാനുവേണ്ടി മുഹമ്മദ് അബ്ബാസും ഹസൻ അലിയും 4 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 1 വിക്കറ്റ് നഷ്ടത്തിൽ 26 റൺ എന്ന നിലയിലാണ്. 4 റണ്ണെടുത്ത ഇമാം ഉൾ ഹഖ് ആണ് പുറത്തായത്. ഇംഗ്ലണ്ടിൽവച്ച് നടക്കുന്ന പരമ്പരയിൽ 2 ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. രണ്ടാമത്തെ മത്സരം ജൂൺ 1ന് ലീഡ്സിൽ വച്ച് നടക്കും. നിലവിലെ ടെസ്റ്റ് റാങ്കിങ്ങിൽ ഇംഗ്ലണ്ട് 5ഉം പാകിസ്ഥാൻ 7ഉം സ്ഥാനങ്ങളിലാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here