പെറുവിന് വിജയത്തോടെ മടക്കം

പെറുവിന് വിജയത്തോടെ മടക്കം. ഓസ്‌ട്രേലിയയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്. 18ആം മിനിറ്റിലെ ആന്ദ്രേ കാരില്ലോയുടേയും 50ആം മിനിറ്റിലെ പൗലോ ഗുറേറോയുടെയും ഗോളുകളാണ് പെറുവിന് വിജയം സമ്മാനിച്ചത്. 1978 ലോകകപ്പിൽ ഇറാനോട് 4-1 എന്ന സ്കോറിന് ജയിച്ചതിന് ശേഷം ആദ്യമായാണ് പെറു ലോകകപ്പ് മത്സരം ജയിക്കുന്നത്. രണ്ടു മത്സരങ്ങളും തമ്മിൽ 14625 ദിവസങ്ങളുടെ വ്യത്യാസം.

1982 ലോകകപ്പിന് ശേഷം ആദ്യമായി പെറുവിന് വേണ്ടി ഗോൾ നേടുന്ന താരമായി ആന്ദ്രേ കാരില്ലോ. രണ്ടാം ഗോൾ നേടിയ പൗലോ ഗുറേറോ ലാറ്റിനമേരിക്കൻ താരങ്ങളിൽ ഗോൾ നേടുന്ന പ്രായമേറിയ മൂന്നാം താരമായി. പെറു കൂടി ഗോൾ നേടിയതോടെ ഈ ലോകകപ്പിൽ ഇനി ഗോൾ നേടാൻ കോസ്റ്റാറിക്ക മാത്രമേ ബാക്കിയുള്ളൂ.

ഇതോടെ ഇരു ടീമുകളും ലോകകപ്പിൽ നിന്നും പുറത്തായി. ഗോൾ രഹിത സമനിലയിൽ കാലാശിച്ച ഫ്രാൻസ് – ഡെന്മാർക്ക് മത്സരത്തോടെ ഇരുടീമുകളും ആദ്യ രണ്ടു സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ ഇടം പിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here