പ്ലേ ഓഫ് – അവസാന സാധ്യതകൾ

ഇന്നലെ സൻറൈസേഴ്സിന് എതിരെ നേടിയ വിജയത്തോടെ കൊൽക്കത്ത പ്ലേ ഓഫ് യോഗ്യത നേടി. നേരത്തെതന്നെ ഹൈദരബാദും ചെന്നൈയും യോഗ്യത നേടിയിരിക്കെ ഇനി അവശേഷിക്കുന്നത് നാലാം സ്ലോട്ട് മാത്രം. 14 കളിയിൽ 14 പോയിന്റ് ഉള്ള രാജസ്ഥാനും 13 കളിയിൽ 12 പോയിന്റ് വീതം നേടിയ പഞ്ചാബും മുംബൈയും തമ്മിലാണ് ഇനി മത്സരം.

പ്ലേ ഓഫ് പ്രതീക്ഷകൾ:

രാജസ്ഥാൻ റോയൽസ്:

14 കളിയിൽ 14 പോയിന്റോട് കൂടി നിലവിൽ നാലാം സ്ഥാനത്തുള്ള രാജസ്ഥാന് -0.25 റൻറേറ്റ് ആണുള്ളത്.  നിലവിൽ നാലാം സ്ഥാനത്താണെങ്കിലും രാജസ്ഥാന്റെ പ്രതീക്ഷകൾ ഇന്ന് നടക്കുന്ന സീസണിലെ അവസാന 2 കളികളെ അപേക്ഷിച്ചിരിക്കും. ഇന്നത്തെ മത്സരത്തിൽ മുംബൈ തോൽക്കുകയും, പഞ്ചാബ് തോൽകുകയോ, 3.36ൽ കുറഞ്ഞ റൺറേറ്റ് മാർജിനിൽ വിജയിക്കുകയോ ചെയ്താൽ രാജസ്ഥാൻ പ്ലേ ഓഫിൽ പ്രവേശിക്കും.

മുംബൈ ഇന്ത്യൻസ്:

ഇന്ന് ഡെൽഹിയുമായി നടക്കുന്ന ആദ്യ മത്സരത്തിൽ ജയിച്ചാൽ റൺറേറ്റ് അടിസ്ഥാനത്തിൽ പ്ലേ ഓഫിൽ കടക്കും. പഞ്ചാബ് രണ്ടാമത്തെ കളിയിൽ ജയിച്ചാൽ പോലും മുംബൈയുടെ നിലവിലെ റൺറേറ്റ് മറികടക്കുക അപ്രാപ്യമാണ്. മുംബൈക്ക് നിലവിൽ +0.384യും, പഞ്ചാബിന് -0.490യും ആണ് റൺറേറ്റ്.

കിങ്‌സ് ഇലവൻ പഞ്ചാബ്:

ഇന്ന് മുംബൈ ആദ്യ മത്സരത്തിൽ തോൽക്കുകയും, പഞ്ചാബ് 3.36ൽ കൂടിയ റൺറേറ്റിൽ ചെന്നൈയോട് ജയിക്കുകയും ചെയ്താൽ രാജസ്ഥാനെ മറികടന്ന് പ്ലേ ഓഫിൽ കടക്കാം. മുംബൈ ജയിക്കുകയാണെങ്കിൽ രാജസ്ഥാനൊപ്പം പുറത്തേക്ക്, മുംബൈയെ മറികടക്കണമെങ്കിൽ കുറഞ്ഞത് 12.24 റൺറേറ്റ്(റൺറേറ്റ് ആദ്യകളിയിലെ ഫലത്തിനു അനുസരിച്ചു മാറിയേക്കാം) വ്യത്യാസത്തിൽ ചെന്നൈയോട് ജയിക്കണം. അതിനുള്ള സാധ്യത നിലവിൽ വളരെ വിദൂരമാണ്.

ആദ്യ കളിയിൽ മുംബൈ ജയിക്കുകയാണെങ്കിൽ രണ്ടാം മത്സരം വെറും ചടങ്ങു തീർക്കൽ മാത്രമായി തീരും, അഥവാ തോറ്റാൽ രണ്ടാം കളിയിൽ പഞ്ചാബിന്റെ പ്രകടനം പ്ലേ ഓഫിലെ നാലാം ടീമിനെ നിർണയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here