ലോകകപ്പിനുള്ള 23 അംഗ പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു

റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ പോര്‍ച്ചുഗല്‍ ടീമിന്റെ പ്രഖ്യപിച്ചു. കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച ടീമില്‍ 2016 യുറോ കളിച്ച ടീമിലെ പകുതി താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. ലാസിയോ വിങ്ങര്‍ നാനി, ബാര്‍സലോണ കളിക്കാരായ ആന്ദ്രെ ഗോമസ്, നെല്‍സണ്‍ സെമേഡോ, യുറോ ഫൈനലിലെ ഗോള്‍ സ്കോറര്‍ എടര്‍, കൗമാര വിസ്മയമായിരുന്ന റെനാറ്റോ സാഞ്ചസ്, വോള്‍വെര്‍ഹമ്പ്ടന്‍ മിഡ്ഫീല്‍ഡര്‍ റൂബന്‍ നവാസ് എന്നിവരാണ് തിരഞ്ഞെടുക്കപെടാത്ത പ്രമുഖര്‍

ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോയ്ക്കും, ഇതിഹാസം ലൂയി ഫിഗോയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പോര്‍ച്ചുഗലിന് വേണ്ടി കളിച്ചിടുള്ള നാനിക്ക് വിനയായത് തന്റെ മോശം ഫോം ആണ്. നെല്‍സണ്‍ സെമെഡോയുടെ അസാന്നിധ്യം ഞെട്ടിപ്പിക്കുന്നായി. ബാഴ്സലോണയില്‍ അവസാന ഇലവനില്‍ സ്ഥിരം അല്ലെങ്കിലും കഴിഞ്ഞ ക്ലാസ്സിക്കോയിലടക്കം കിട്ടിയ അവസരങ്ങളില്‍ താരം മികച്ച പ്രകടനം നടത്തിയിരുന്നു. പ്രിമിയര്‍ ലീഗിലോട്ടു പ്രൊമോഷന്‍ കിട്ടിയ വോള്‍വെര്‍ഹമ്പ്ടന്‍ മിഡ്ഫീല്‍ഡര്‍ റൂബന്‍ നവാസം തിരഞ്ഞെടുക്കപെടും എന്ന് ഉറപ്പുണ്ടായിരുന്ന താരമായിരുന്നു. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ നിന്ന് 4 കളിക്കാരാണ് ടീമില്‍ ഇടം നേടിയത്.

സ്ക്വാഡ് ഇങ്ങനെ.

കോച്ച് : ഫെര്‍ണാണ്ടോ സാന്റോസ്

ക്യാപ്റ്റന്‍ : ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

ഗോള്‍ കീപ്പര്‍മാര്‍ : ആന്റണി ലോപ്പസ് (ലിയോണ്‍), ബെറ്റോ (ഗോസ്ട്ടപ്പേ), റൂയി പട്രീഷ്യോ (സ്പോര്‍ട്ടിംഗ് ലിസ്ബണ്‍)

ഡിഫണ്ടര്‍മാര്‍ : ബ്രുണോ ആല്‍വസ് (റെഞ്ചെഴ്സ്), സെട്രിക് സോവാരസ് (സൌതാംപ്ട്ടന്‍), ജോസെ ഫോണ്ടെ (ഡാലിയന്‍ യിഫാങ്ങ്), മരിയോ റൂയി (നപ്പോളി), പെപ്പെ (ബെസിക്ടാസ്), റാഫേല്‍ ഗുറെറൊ (ബൊറുഷ്യ ഡോര്‍ട്ട്മുണ്ട്), റിക്കാര്‍ഡോ പെരേര (പോര്‍ട്ടോ), റുബന്‍ ഡയാസ് (ബെന്‍ഫീക്ക)

മിഡ്ഫീല്‍ഡര്‍മാര്‍: അഡ്രിയാന്‍ സില്‍വ (ലെയിസെസ്റ്റര്‍), ബ്രുണോ ഫെര്‍ണാണ്ടസ് (സ്പോര്‍ട്ടിംഗ് ലിസ്ബണ്‍), ജാവൊ മാരിയോ (വെസ്റ്റ്‌ ഹാം), ജാവൊ മുട്ടിഞ്ഞോ (എ. എസ് മൊണാക്കോ), മാനുവല്‍ ഫെര്‍ണാണ്ടസ് (ലോക്കോമോട്ടീവ് മോസ്കോ), വില്ലിം കാര്‍വാലോ (സ്പോര്‍ട്ടിംഗ് ലിസ്ബണ്‍)

LEAVE A REPLY

Please enter your comment!
Please enter your name here