മികച്ച പ്രഹരശേഷിയുള്ള ബാറ്റസ്മാൻമാർ ഇതുവരെ

ഐപിഎൽ 2018 അവസാന ആഴചയിലേക്ക് കടന്നിരിക്കുന്നു. ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും അപകടകാരികളായ ബാറ്സ്മാന്മാർ ആരൊക്കെയാണെന്ന് പരിശോധിക്കാം.

1. ഋഷഭ് പന്ത് 

സീസണിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ. ഐപിഎലിലെ ആറ്റം ബോംബ്. നിലവിൽ റൺവേട്ടക്കാരിൽ മുന്നിൽ ഋഷഭ് പന്താണ്. ടൂർണമെന്റിൽ ഇതുവരെ ഏറ്റവും കൂടുതൽ സിക്സും, ഫോറും അടിച്ചിരിക്കുന്നതും താരം തന്നെ. 31 സിക്സും 61 ഫോറും. 12 കളികളിൽ നിന്ന് 582 റണ്ണാണ് സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 179.63. ഉയർന്ന സ്കോർ സൺറൈസേഴ്സിനെതിരെ 63 ബൗളിൽ നേടിയ 128 റൺസ്.

2. ജോസ് ബട്ലർ

രാജസ്ഥാൻ ബാറ്റിംഗ് നിരയുടെ നട്ടെല്ല്. കൺസിസ്റ്റൻസിയാണ് മുഖമുദ്ര. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും പന്ത് പായിക്കാനുള്ള അസാമാന്യ കഴിവ്. 13 കളികളിൽനിന്ന് 548 റണ്ണുമായി റൺവേട്ടക്കാരുടെ നിരയിൽ മൂന്നാം സ്ഥാനത്തു. സ്ട്രൈക്ക് റേറ്റ് 155.24. ചെന്നൈക്കെതിരെ 60 ബൗളിൽ നേടിയ 95 റൺ സീസണിലെ ഉയർന്ന സ്കോർ.

3. കെ എൽ രാഹുൽ

ഇന്ത്യൻ ടീമിന്റെ ഓപ്പണർ സ്ഥാനത്തേക്ക് ശക്തമായ വെല്ലുവിളിയുമായി ഈ സീസണിൽ തകർത്തുകളിക്കുന്നു. ബാംഗ്ലൂരിൽ നിന്നും ഈ സീസണിലാണ് പഞ്ചാബിലെത്തിയത്. ഗെയ്‌ലുമായി മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകൾ. 12 കളികളിൽനിന്ന് 558 റണ്ണുമായി റൺവേട്ടക്കാരിൽ 2ആം സ്ഥാനത്തു. സ്ട്രൈക്ക് റേറ്റ് 161.74. ഉയർന്ന സ്കോർ രാജസ്ഥാനെതിരെ 70 ബൗളിൽ നേടിയ 95 റൺ. 

4. എം എസ് ധോണി

ക്യാപ്റ്റൻ കൂൾ മടങ്ങിവന്നിരിക്കുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷർമാരിലൊരാൾ. തുടർച്ചയായ 9ആം സീസണിലും ചെന്നൈയെ പ്ലേയോഫിൽ എത്തിച്ചു. സീസണിന്റെ തുടക്കത്തിൽ മെല്ലെപ്പോക്കായിരുന്നെങ്കിലും പിന്നീടങ്ങോട്ട് സംഹാരരൂപം വെളിയിൽവന്നു. 12 കളികളിൽനിന്ന് 413 റൺ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 162.60. ബാറ്റിംഗ് ശരാശരി 103.25. പഞ്ചാബിനെതിരെ 44 ബൗളിൽ നേടിയ 79 റൺ സീസണിലെ ഉയർന്ന സ്കോർ.

5. എ ബി ഡിവില്ലിയേഴ്സ്

മിസ്റ്റർ 360 ഡിഗ്രി. സീസണിന്റെ ആദ്യപകുതിയിൽ പതറിയ ബാംഗ്ലൂരിനെ ഡിവില്ലിയേഴ്സ് കോഹ്ലി കൂട്ടുകെട്ടാണ് നേർവഴിയിലെത്തിച്ചത്. ഏതു ബോളും എവിടേയ്ക്കും മനോഹരമായി കളിക്കുന്നതിൽ അഗ്രഗണ്യൻ. 10 കളികളിൽനിന്ന് 358 റണ്ണെടുത്തു. സ്ട്രൈക്ക് റേറ്റ് 178.11. പനിമൂലം 2 കളികൾ നഷ്ടമായി. ഡൽഹിക്കെതിരെ 39 ബൗളിൽ നേടിയ 90 റൺ ഉയർന്ന സ്കോർ. 

പ്രത്യേക പരാമർശം – സുനിൽ നരെയ്ൻ

സംശയിക്കേണ്ട, പന്തുകൊണ്ട് മായാജാലം കാട്ടിയിരുന്ന സുനിൽ നരെയ്ൻ തന്നെ. 2017ലെ ബിഗ് ബാഷ് ലീഗിലാണ് നരെയ്‌ന്റെ പുതിയ അവതാരം പിറവിയെടുത്തത്. ഈ സീസണിൽ കൊൽക്കത്തയ്ക്ക് മികച്ച ബാറ്റിംഗ് തുടക്കം ഉണ്ടാക്കിക്കൊടുക്കുന്നതിൽ വിജയിച്ചു. 13 കളികളിൽനിന്ന് 298 റൺസ്. സ്ട്രൈക്ക് റേറ്റ് 182.82

പട്ടിക ഇവിടെ അവസാനിക്കുന്നില്ല. നിങ്ങളുടെ അഭിപ്രായത്തിലെ മികച്ച ബാറ്റസ്മാൻമാർ ആരെന്ന് ഞങ്ങളെ അറിയിക്കൂ. 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here