മെദീരയിലെ രാജകുമാരനു പ്രായം വെറുമൊരു സംഖ്യയാണ്.

ഇന്നോളം കണ്ടിട്ടുള്ള റയലിന്റെ കളികളിൽ പല ഗോളുകളും ആഹ്ലാദത്തിന്റെ കൊടുമുടിയിൽ എത്തിച്ചിട്ടുണ്ട്. പല ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലായി റാമോസും, റൊണാൾഡോയും അടിച്ചിട്ടുള്ള ഗോളുകൾ ഒക്കെ പ്രിയപ്പെട്ടത് തന്നെയാണ്. പക്ഷെ അതിൽ നിന്നൊക്കെ മനസിനോട് ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്നതാണ് ഇന്ന് റൊണാൾഡോ നേടിയ ഗോൾ.

തങ്ങളുടെ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ തച്ചുടച്ച മനുഷ്യനെ ടൂറിനിലേ കാണികൾ ഹർഷാരവങ്ങളോടെ ഒന്നും അല്ല സ്വീകരിച്ചത്. പതിവ് പോലെ മൂന്നാം മിനുട്ടിൽ ഇസ്കോയുടെ പാസിൽ നിന്നും ഒരു ഗോൾ കൂടി സ്കോർ ചെയ്തു എതിർ കാണികളുടെ കൂക്കി വിളിയുടെ ആക്കം കൂട്ടുകയും ചെയ്തു ഈ മനുഷ്യൻ. പക്ഷെ 41,000 വരുന്നു ഇറ്റാലിയൻ കാണികളുടെ ആദരം പിടിച്ചു പറ്റാൻ അയാൾക്ക്‌ ഒരു നിമിഷം മതിയാരുന്നു. റൊണാൾഡോയിൽ നിന്ന് പന്ത് സ്വീകരിച്ചു വസ്‌ക്‌സ് തൊടുത്ത ഷോട്ട് പ്രായത്തിന്റെ വിഷമതകളില്ലാത്ത പോരാളി ബഫൺ കുത്തിയകറ്റിയെങ്കിലും പന്ത് ചെന്നു വീണത് കാർവഹാലിന്റെ കാലിൽ. തൊട്ടടുത്ത നിമിഷം അദ്ദേഹത്തിന്റെ നിരുപദ്രവകരം എന്ന തോന്നിക്കുന്ന ഒരു ക്രോസ് ബോക്സിലേക്കു.. ഇറ്റലിയുടെ എക്കാലത്തെയും മികച്ച കാവൽക്കാരനെ കാഴ്ചക്കാരനാക്കി 33 വയസുള്ള ഒരാൾ ആ ക്രോസ് ഒരു ഓവർഹെഡ്‌ കിക്കിലൂടെ കണക്ട് ചെയ്തു ഗോളാക്കുന്നു. ഏതൊരു ഫുട്ബാൾ പ്രേമിയെയും അനന്ദലബ്ധിയിലാഴ്ത്തുന്ന ഒരു ഗോൾ.

ഗോൾ വീണത്തിനു ശേഷം സ്റ്റേഡിയത്തിൽ കണ്ട കാഴ്ചകൾ ആണ് ഈ കളിയുടെ സൗന്ദര്യം കൂടുതൽ ഉന്നതിയിൽ എത്തിക്കുന്നത്. 41,000 വരുന്ന അത്രയും നേരം ഈ മനുഷ്യനെ കൂക്കി വിളിച്ചു അയാളുടെ രക്തത്തിനു വേണ്ടി ദാഹിച്ച ടൂറിനിലെ കാണികൾ ഒന്നടങ്കം അയാൾക്ക്‌ സ്റ്റാന്റിംഗ് ഒവേഷൻ നൽകുന്നു. അയാളുടെ പേര് ആ സ്റ്റേഡിയം മുഴുവൻ അലയടിക്കുന്നു. ഒരു പക്ഷെ ഒരു കളിക്കാരന്റെ കരിയറിൽ പലർക്കും കിട്ടാതെ പോയ നിമിഷങ്ങൾ ആണ് ക്രിസ്റ്യാനോയ്ക്കു ജുവേന്റെസുമായുള്ള കളിയിൽ കിട്ടിയതു. തന്റെ പിന്നീടുള്ള ജീവിതത്തിൽ എക്കാലവും ഓർമിച്ചു വെക്കാവുന്ന ഒന്ന്. ലോകം മുഴുവൻ arrogant എന്ന് മുദ്ര കുത്തപ്പെട്ട അയാൾ ഒരു നിമിഷം കൊണ്ട് എതിർ കാണികളുടെ ആദരവിന്‌ പാത്രമായ നിമിഷങ്ങൾ. ക്രിസ്റ്റ്യാനോ നിങ്ങൾ ഓരോ സീസൺ കഴിയുമ്പോഴും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

For you age is just a number.

LEAVE A REPLY

Please enter your comment!
Please enter your name here